ബാലതാരമായിവന്ന് പിന്നീട് മുന്‍നിര നായികയായി മാറിയ നിരവധിപ്പേരുണ്ട്. ആ പട്ടികയിലെ ഈ തലമുറക്കാരിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കൈയടി നേടി നിറഞ്ഞു നില്‍ക്കുകയാണ് സാനിയ. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ.
തന്റെ ഡാന്‍സിലൂടെയും ഫോട്ടോഷൂട്ടുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് സാനിയ. സാനിയയുടെ ഫാഷന്‍ സെന്സിന് ഒരുപാട് ആരാധകരുണ്ട്. മലയാള സിനിമയില്‍ ഏറ്റവും മികച്ച നല്ല ഫാഷന്‍ സെന്സുള്ള യുവനടിയാണ് സാനിയ എന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ചുവന്ന സാരിയിലുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. തന്റെ പുതിയ സിനിമയായ സ്വര്‍ഗവാസലിന്റെ പ്രൊമോഷന് പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കിടിലന്‍ ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. ട്രെയ്ലര് ലോഞ്ചും പ്രീ റിലീസ് ഇവന്റുമായി സ്വര്‍ഗവാസല്‍ വൈബ് ആരംഭിക്കുന്നു. ഇത് ഗംഭീരമായൊരു യാത്രയായിരുന്നു. എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചിരിക്കുന്നത്.