ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ. സി. വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു.
ആരോഗ്യ വിവരം തിരക്കാനാണ് വേണുഗോപാലിന്റെ സന്ദർശനമെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം.
കെ.സിയുമായി ഏറെ നാളായി വ്യക്തിബന്ധമുള്ളയാളാണ് താനെന്ന് സുധാകരൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ കഴിയാത്തതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.