രണ്ട് പെൺകുട്ടികൾ നൃത്തം ചെയ്യുന്നു. അത് കണ്ട് അവർക്ക് കുറച്ചു പിന്നിലായി നിന്ന ഒരു ആന തുന്പിക്കെ കൊണ്ടും മസ്തകം കൊണ്ടുമൊക്ക് താളം പിടിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഭൂമിക മഹേശ്വരി എന്ന യൂസർ എക്സിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു.
അൽപസമയത്തിനുള്ളിൽ വീഡിയോ ലോകമെങ്ങും പ്രചരിച്ചിരുന്നു. വൗ… കൊള്ളാമല്ലോ, എന്താ അത്ഭുതമെന്ന് നിരവധി ആളുകൾ അതിൽ കമന്റം ചെയ്തിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് ഒരു ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ.
വീഡിയോയിൽ കാണുന്ന ആന നൃത്തത്തിനൊപ്പം ചേരുകയല്ല. മറിച്ച് ആനയ്ക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട് എന്നും അതിന്റെ തെളിവാണ് ആനയുടെ ചലനങ്ങളെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് ആനയ്ക്ക് സമ്മർദ്ദം (സ്ട്രെസ്സ്) ഉള്ളതിന്റെ അടയാളമാണ് എന്നും അല്ലാതെ നൃത്തമല്ല എന്നും അദ്ദേഹം പറയുന്നു.