ഇ​നി ആ ​സ​മ​സ്യ​യ്ക്ക് വി​രാ​മം: ട്രെ​യി​നി​ലെ ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ക​ഴു​കാ​റു​ണ്ടെ​ന്ന് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ ശു​ചി​ത്വം നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. എ​സി കോ​ച്ചു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ ഇ​പ്പോ​ൾ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ക​ഴു​കാ​റു​ണ്ടെ​ന്ന് നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ക​ന്പി​ളി​പ്പു​ത​പ്പു​ക​ളു​ടെ ശു​ചി​ത്വ​ത്തെ​ച്ചൊ​ല്ലി പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ശു​ചി​ത്വ​ത്തി​ന് അ​ങ്ങേ​യ​റ്റം പ്രാ​ധാ​ന്യം ന​ൽ​കാ​റു​ണ്ടെ​ന്നു റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി​യ​ത്.
2010നു ​മു​ന്പ് ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക​ന്പി​ളി​ക​ൾ സാ​ധാ​ര​ണ​യാ​യി മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് ക​ഴു​കി​യി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​ത് മാ​സ​ത്തി​ലൊ​രി​ക്ക​ലാ​യെ​ന്നും ഇ​പ്പോ​ൾ 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ക​ഴു​കാ​റു​ണ്ടെ​ന്നും നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​സി കോ​ച്ചു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ബെ​ഡ് കി​റ്റി​നോ​ടൊ​പ്പം അ​ധി​ക​മാ​യി ഒ​രു ബെ​ഡ്ഷീ​റ്റ് കൂ​ടി ന​ൽ​കാ​റു​ണ്ട്. എ​ല്ലാ ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ഴും ചൂ​ടു​ള്ള നാ​ഫ്ത​ലീ​ൻ നീ​രാ​വി ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്താ​റു​ണ്ട്. ക​ന്പി​ളി​ക​ളോ​ടൊ​പ്പം ന​ൽ​കു​ന്ന ലി​ന​ൻ പു​ത​പ്പ് എ​ല്ലാ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും ക​ഴു​കാ​റു​ണ്ട്.

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ണു​ക്ക​ളെ കൊ​ല്ലു​ന്ന പ​ദ്ധ​തി ചി​ല ട്രെ​യി​നു​ക​ളി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു ദി​വ​സം മാ​ത്രം ആ​റു ല​ക്ഷ​ത്തി​ല​ധി​കം ക​ന്പി​ളി​പ്പു​ത​പ്പു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment