വി​വാ​ദം കൊ​ഴു​ക്കു​ന്നു; ആ​കാ​ശ​പാ​ത ഇ​ല്ലാ​താ​ക്കാ​ന്‍​ശ്ര​മ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

കോ​ട്ട​യം: ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് നി​ര്‍​മാ​ണം പി​ടി​ച്ചു​കൊ​ടു​ക്കാ​ന്‍ നാ​ടിന്‍റെ മു​ഖ​മാ​വേ​ണ്ട ആ​കാ​ശ​പാ​ത പ​ദ്ധ​തി​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​ദ്യം പ​ണി മു​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴു​ന്ന​യി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ഷ​യം ഇ​തു​വ​രെ ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നാ​റ്റ്പാ​ക്ക് പ​ഠ​ന റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​കാ​ശ​പാ​ത നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ കി​റ്റ്കോ​യെ മാ​റ്റ​ണ​മെ​ന്നു മ​ന്ത്രി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. മ​ന്ത്രി​ത​ല ച​ര്‍​ച്ച​ക​ള്‍​ക്കു പി​ന്നാ​ലെ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥത​ല യോ​ഗ​ത്തി​ല്‍ കി​റ്റ്കോ തു​ട​ര​ണ​മോ അ​തോ ഊ​രാ​ളു​ങ്ക​ല്‍ പോ​ലു​ള്ള സൊ​സൈ​റ്റി​ക​ള്‍ വേ​ണ​മോ എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്.

പ​ണ​വും അ​നു​വ​ദി​ച്ച് ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ല്‍ ഇ​ല്ലാ​താ​യ​ത്. പ​ണം കൊ​ടു​ത്താ​ല്‍ എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കി​റ്റ്കോ അ​റി​യി​ച്ചി​രു​ന്നു.​ഒ​മ്പ​തു വ​ര്‍​ഷ​മാ​യി പെ​യി​ന്‍റു പോ​ലും ചെ​യ്യാ​തെ മ​ഴ​യും വെ​യി​ലു​മേ​റ്റ് കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് തൂ​ണു​ക​ള്‍ തു​രു​മ്പി​ക്കു​ന്ന​ത്.

2022ല്‍ ​പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​മോ എ​ന്നു ചോ​ദി​ച്ച് ക​ള​ക്്ട​ര്‍ ക​ത്ത​യ​ച്ചി​രു​ന്നു. അ​നു​വ​ദി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ന്നൊ​ന്നും സ്ഥ​ല, സാ​ങ്കേ​തി​ക പ്ര​ശ്നം പ​റ​ഞ്ഞി​ല്ല.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. എ​ന്നാ​ല്‍, ഈ ​ഫ​യ​ല്‍ പ​ദ്ധ​തി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ത​ദ്ദേ​ശ മ​ന്ത്രി​ക്കാ​ണു ന​ല്‍​കി​യ​ത്.

ഇ​പ്പോ​ള്‍ ചി​ല​ര്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ആ​ക്രാ​ന്തം കൊ​ണ്ടാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. താ​ന്‍ ആ​രെ​യും വെ​ല്ലു​വി​ളി​ക്കാ​നി​ല്ലെ​ന്നും ഈ​ര​യി​ല്‍​ക്ക​ട​വ് ബൈ​പാ​സ് റോ​ഡ് പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നും ഇ​തേ ത​ട​സം ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment