കുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സർക്കാർ

ല​ക്നോ: പ്ര​യാ​ഗ്‌​രാ​ജി​ല്‍ മ​ഹാ​കും​ഭ​മേ​ള ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. ഭ​ക്ത​ര്‍​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ജി​ല്ല രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

മ​ഹാ​കും​ഭ​മേ​ള എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​ണ് പു​തി​യ ജി​ല്ല അ​റി​യ​പ്പെ​ടു​ക. കും​ഭ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കും മേ​ള ന​ട​ക്കു​ന്ന സ​മ​യ​ത്ത് ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്കും മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും.

12 വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് കും​ഭ​മേ​ള ന​ട​ക്കു​ന്ന​ത്. ജ​നു​വ​രി 13-ന് ​ആ​രം​ഭി​ക്കു​ന്ന കും​ഭ​മേ​ള ഫെ​ബ്രു​വ​രി 26 വ​രെ നീ​ണ്ടു​നി​ല്‍​ക്കും.

Related posts

Leave a Comment