125-ാം വാ​ർ​ഷി​ക​ത്തി​ൽ ബാ​ഴ്സ​ലോ​ണ വീ​ണു

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ബാ​ഴ്സ​ലോ​ണ 1-2നു ​ലാ പാ​ൽ​മ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 1971നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലാ ​പാ​ൽ​മ​സ് ബാ​ഴ്സ​ലോ​ണ​യ്ക്കെ​തി​രേ ലാ ​ലി​ഗ​യി​ൽ ഏ​വേ ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

സാ​ൻ​ഡ്രൊ റാ​മി​റ​സ് (49’), ഫാ​ബി​യൊ സി​ൽ​വ (67’) എ​ന്നി​വ​രാ​യി​രു​ന്നു ലാ ​പാ​ൽ​മ​സി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ. റാ​ഫീ​ഞ്ഞ (61’) ബാ​ഴ്സ​ലോ​ണ​യ്ക്കു​വേ​ണ്ടി ഒ​രു ഗോ​ൾ മ​ട​ക്കി.

വാ​ർ​ഷി​കം കു​ള​മാ​യി
125-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ആ​ഴ്ചാ​വ​സാ​ന​ത്തി​ലാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ​യു​ടെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. 1899 ന​വം​ബ​ർ 29നാ​യി​രു​ന്നു എ​ഫ്സി ബാ​ഴ്സ​ലോ​ണ രൂ​പം​കൊ​ണ്ട​ത്. ലാ ​ലി​ഗ​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 5-0നു ​റ​യ​ൽ വ​യ്യ​ഡോ​ലി​ഡി​നെ​യും എ​സ്പാ​ന്യോ​ൾ 3-1നു ​സെ​ൽ​റ്റ വി​ഗോ​യെ​യും കീ​ഴ​ട​ക്കി. ലീ​ഗി​ൽ 15 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ബാ​ഴ്സ​ലോ​ണ​യാ​ണ് (34 പോ​യി​ന്‍റ്) ഒ​ന്നാം സ്ഥാ​ന​ത്ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് (32), റ​യ​ൽ മാ​ഡ്രി​ഡ് (30) ടീ​മു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

Related posts

Leave a Comment