ബുവാനോസ് ആരീസ്: ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർക്കുള്ള കോപ്പ ലിബർട്ടഡോർസ് ട്രോഫി ബ്രസീലിൽനിന്നുള്ള ബോട്ടഫോഗോയ്ക്ക്. ബ്രസീൽ ടീമുകൾ തമ്മിൽ അരങ്ങേറിയ ഫൈനലിൽ ബോട്ടഫോഗോ 3-1ന് അത്ലറ്റിക്കോ മിനേരിയൊയെ കീഴടക്കി. ബോട്ടഫോഗോയുടെ കന്നി കോപ്പ ലിബർട്ടഡോർസ് നേട്ടമാണിത്.
24 തവണ പുരുഷ ടെന്നീസ് ഗ്രാൻസ് ലാം സിംഗിൾസ് ട്രോഫി സ്വന്തമാക്കിയ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചായിരുന്നു ഫൈനലിനു മുൻപ് ട്രോഫി വേദിയിൽ എത്തിച്ചത്.
യുഎസ് ഓപ്പണ്‍ ടെന്നീസ് മുൻ ചാന്പ്യനായ ഹ്വാൻ മാർട്ടിൻ ഡെൽപൊട്രൊയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രദർശന മത്സരം കളിക്കാനായാണ് ജോക്കോ അർജന്റീനയിൽ എത്തിയത്.