എ​ഫ്ബി​ഐ ത​ല​പ്പ​ത്ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ; കാ​ഷ് പ​ട്ടേ​ലി​ന് ഡ​യ​റ​ക്ട​ർ പ​ദ​വി

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ണ, ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ എ​ഫ്ബി​ഐ​യെ (ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജാ​യ ക​ശ്യ​പ് പ​ട്ടേ​ലി​നെ (കാ​ഷ് പ​ട്ടേ​ൽ) നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ത്തു. എ​ഫ്ബി​ഐ​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തെ പി​രി​ച്ചു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കാ​ഷ് പ​ട്ടേ​ലി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു കു​ടി​യേ​റി​യ ഗു​ജ​റാ​ത്തി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച പ​ട്ടേ​ൽ ഒ​ന്നാം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി അം​ഗ​മാ​യും നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക്രി​മി​ന​ൽ, അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​നാ​ണ്. ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രു​ന്നു.

44 വ​യ​സു​ള്ള പ​ട്ടേ​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ട്രം​പി​ന്‍റെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന എ​ഫ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ട്ടേ​ലി​ന്‍റെ നി​യ​മ​ന​ത്തെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു പു​റ​മേ ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളും സെ​ന​റ്റി​ൽ എ​തി​ർ​ത്തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

പ​ത്തു വ​ർ​ഷ​ത്തേ​ക്കാ​ണ് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം. ഇ​പ്പോ​ഴ​ത്ത ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ഫ​ർ റേ​യ്ക്ക് 2027 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. മു​ൻ ഭ​ര​ണ​കാ​ല​ത്ത് ട്രം​പാ​ണ് അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്. റേ​യു​ടെ കാ​ല​ത്ത് ര​ഹ​സ്യ​രേ​ഖാ കേ​സി​ൽ എ​ഫ്ബി​ഐ ട്രം​പി​ന്‍റെ മാ​ർ എ ​ലാ​ഗോ റി​സോ​ർ​ട്ട് വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment