വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ ആ​ൺ​സു​ഹൃ​ത്തു​ക്ക​ളും പൂ​വാ​ല​ന്മാ​രും ഏ​റ്റു​മു​ട്ടി; ബ​ഹ​ളം​കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നു; ചോ​ദ്യം ചെ​യ്യ​ലി​ൽ പു​റ​ത്ത് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ഹ​രി​പ്പാ​ട്:​അ​ർ​ധരാ​ത്രി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​ന്മാ​രും ആ​ൺ​സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. നാ​ലു​പേ​ർ അ​റ​സ്റ്റി​ലു​മാ​യി.

പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​രു​വാ​റ്റ വി​വി ഭ​വ​ന​ത്തി​ൽ വി​ഷ്ണു​നാ​ഥ് (22), ക​രു​വാ​റ്റ അ​മ്മൂ​മ്മ പ​റ​മ്പ് കോ​ള​നി അ​ഭി​ജി​ത്ത് (19 )എ​ന്നി​വ​രും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ കു​മാ​ര​പു​രം എ​രി​യ്ക്കാ​വ് അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ആ​ദി​ത്യ​ൻ (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു വി​ദ്യാ​ർ​ഥി എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12 നാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യും പ​ഠ​നാ​വ​ശ്യ​ത്തി​നാ‌​യി എ​ത്തി​യ സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ൽ വി​ദ്യാ​ർ​ഥിക​ളാ​യ ര​ണ്ട് ആ​ൺ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.

ഇ​വി​ടേ​ക്കു പെ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​മു​ക​ന്മാ​ര്‍ എ​ന്നാ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ എ​ത്തു​ക​യും ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു.​ബ​ഹ​ളം​കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തോ​ടെ മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഒ​രാ​ളെ വീ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് മ​റ്റു​ മൂ​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യായ​താ​യി മ​ന​സി​ലാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ്‌ ഷാ​ഫി, എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ,ഷൈ​ജ, ഉ​ദ​യ​ൻ,എ​എ​സ്ഐ ശ്യാം ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ രേ​ഖ, സ​നീ​ഷ്,ശ്രീ​ജി​ത്ത്‌ പ്ര​മോ​ദ് ,ശ​ര​ത്,നി​ഷാ​ദ്,സ​ജാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment