ട്രിപ്പ് മോഡ് ഓൺ… കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പി​ന്‍റെ ട്ര​ക്ക് യാ​ത്ര 98 കി​ലോ​മീ​റ്റ​ര്‍!

പാ​റ്റ്ന: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ​നി​ന്നു ബി​ഹാ​റി​ലെ ന​ർ​ക​തി​യ​ഗ​ഞ്ചി​ലേ​ക്കു​ള്ള കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​ന്‍റെ ട്ര​ക്ക് യാ​ത്ര വി​സ്മ​യ​മാ​യി. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ക​ല്ലു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്കി​ന്‍റെ എ​ഞ്ചി​ന് മു​ക​ളി​ല്‍ ഒ​ളി​ച്ചി​രു​ന്നാ​യി​രു​ന്നു പെ​രു​മ്പാ​മ്പി​ന്‍റെ ദീ​ർ​ഘ​ദൂ​ര യാ​ത്ര.

98 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പെ​രു​മ്പാ​മ്പു​മാ​യി ട്ര​ക്ക് സ​ഞ്ച​രി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല.
തൊ​ഴി​ലാ​ളി​ക​ൾ ട്ര​ക്കി​ൽ​നി​ന്ന് ക​ല്ലു​ക​ൾ ഇ​റ​ക്കു​മ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

16 മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ശേ​ഷ​മാ​ണ് പാ​മ്പി​നെ വ​ണ്ടി​യു​ടെ എ​ഞ്ചി​നി​ല്‍​നി​ന്നു പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. എ​ഞ്ചി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന് ഇ​ത്ര​യ​ധി​കം ദൂ​രം യാ​ത്ര ചെ​യ്തി​ട്ടും പാ​മ്പി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

യു​പി​യി​ലെ കു​ശി​ന​ഗ​ർ പ്ര​ദേ​ശം ധാ​രാ​ളം പാ​മ്പു​ക​ളു​ള്ള ഒ​രു പ്ര​ദേ​ശ​മാ​ണ്. പെ​രു​മ്പാ​മ്പി​നെ പി​ന്നീ​ട് വാ​ത്മീ​കി ന​ഗ​ര്‍ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു.

 

Related posts

Leave a Comment