എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയാണ് നസ്രിയ. ഞങ്ങള്‍ നച്ചു എന്നാണ് വിളിക്കുന്നത്. നസ്രിയ ഒരുപാട് കഴിവുള്ള, ബുദ്ധിയുള്ള ആളാണ്. എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ടെന്ന് പൂജ മോേഹൻരാജ്.
അഭിനയിക്കുന്നില്ലെങ്കില്‍ തന്നെയും സിനിമയില്‍ തന്നെ എന്നും ഉണ്ട്. ചെറുപ്പം മുതലേ സിനിമയില്‍ ഉള്ളതുകൊണ്ടായിരിക്കും സിനിമയെക്കുറിച്ചു വേറൊരു വീക്ഷണമാണ് നസ്രിയയ്ക്ക്.
പലരും നസ്രിയയുടെ ക്യൂട്ട്നെസിനെപ്പറ്റി സംസാരിക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇന്‍ഡസ്ട്രിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, കഥകളൊക്കെ ശ്രദ്ധിക്കുന്ന, ഓരോ സീനിന്റെയും ഇംപാക്റ്റ് എന്തായിരിക്കുമെന്ന് കൃത്യമായി മനസിലാക്കുന്ന ആളാണ് നച്ചു. വളരെ ജെനുവിന് ആണ്. ഞങ്ങളൊക്കെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കും. പൂജ മോഹന്‍രാജ് പറഞ്ഞു.