മ​ഞ്ജു വാ​ര്യ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണ്: അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു; വിജയ് സേതുപതി

മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യേ​ണ്ട കാ​ര്യ​മേ​യി​ല്ല. അ​വ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഡ​യ​ലോ​ഗു​ക​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കും. സി​നി​മ​യി​ലെ ഒ​രു ഡ​യ​ലോ​ഗ് എ​നി​ക്കും മ​ഞ്ജു​വി​നും ഒ​രേ സ​മ​യ​ത്താ​ണ് പ​റ​ഞ്ഞു ത​ന്ന​ത്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​വ​ര്‍ അ​ത് പ​ഠി​ച്ചെ​ടു​ത്തു എന്ന് വിജയ് സേതുപതി.

അ​വ​രു​ടെ മാ​തൃ​ഭാ​ഷ​കൂ​ടി​യ​ല്ല, എ​ന്നി​ട്ടും ഇ​ത്ര​യും വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചു. ഒ​രു സീ​നി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കു​റ​ച്ചു​കൂ​ടി വേ​ഗ​ത്തി​ല്‍ ഡയലോഗ് പ​റ​യാ​ന്‍ സം​വി​ധാ​യ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​നി​ക്ക് പെ​ട്ട​ന്ന് അ​തു​പോ​ലെ വേ​ഗം​കൂ​ട്ടി പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ഒ​ന്നു​ര​ണ്ട് ത​വ​ണ പ​റ​ഞ്ഞു നോ​ക്കി​യാ​ലേ അ​തി​ന് സാ​ധി​ക്കൂ.

പ​ക്ഷേ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ അ​ത് ചെ​യ്തു.​ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു. സീ​ന്‍ പ​ഠി​ച്ചി​ട്ട് ഷോ​ട്ടി​ന് പോ​കും വ​രേ​യും അ​വ​ര്‍ ഡ​യ​ലോ​ഗ് പ്രാ​ക്ടീ​സ് ചെ​യു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അ​ത് ചെ​റു​തോ വ​ലു​തോ എ​ന്നി​ല്ല, വ​ലി​യ പാ​ര​ഗ്രാ​ഫ​ല്ല, ഒ​ന്നോ ര​ണ്ടോ​വ​രി പോ​ലും അ​വ​ര്‍ അ​ങ്ങ​നെ​യാ​ണ്. അ​വ​ര്‍ വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ, ആ​ത്മാ​ര്‍​ഥത​യോ​ടെ ത​ന്‍റെ ജോ​ലി ചെ​യ്യു​ന്നു വി​ജ​യ് സേ​തു​പ​തി പറഞ്ഞു. 

Related posts

Leave a Comment