കാന്‍സര്‍ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാര്‍ഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാന്‍ ഗ്രോവ് എന്ന ചിത്രം. എന്‍.എന്‍. ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂര്‍ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. പരിസ്ഥിതി മലിനീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂര്‍ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടല്‍കാടിന്റെ പശ്ചാത്തലത്തില്‍ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി ഒരു കണ്ടല്‍കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ചിത്രമാണിത്.
എസ് ആന്‍ഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായര്‍, ഹംസ പി.വി. കൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. കാമറ- നിധിന് തളിക്കുളം, എഡിറ്റിംഗ്- ജി.മുരളി, ഗാനങ്ങള്‍- ഡി.ബി.അജിത്ത്, സംഗീതം- ജോസി ആലപ്പുഴ, കല-റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം- വിഷ്ണു രാജ്, മേക്കപ്പ്- ബിനോയ് കൊല്ലം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് ഷൊര്‍ണ്ണൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- സോന ജയപ്രകാശ്, അസിസ്റ്റന്റ് ഡയറക്ടര്‍- ബ്ലസന്‍ എസ്, ഹരിത, വിനയ, സ്റ്റില്‍- മനു ശങ്കര്‍, പിആര്‍ഒ – അയ്മനം സാജന്.
സുധീര്‍ കരമന, നിയാസ് ബക്കര്‍, ദിനേശ് പണിക്കര്‍, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിന്‍, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹന്‍, നസീര്‍ മുഹമ്മദ് ചെറുതുരുത്തി, ബിജു രാജ്, കോട്ടത്തല ശ്രീകുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു.