മനുഷ്യരേപ്പോലെ തന്നെ ബുദ്ധിയുള്ള മൃഗങ്ങളാണ് കുരങ്ങുകളെന്ന് പൊതുവെ പറയപ്പെടുന്നത്. ശശി തരൂര്‍ എം പിയും ഒരു കുരങ്ങനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തരൂർ ഇതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കുരങ്ങൻ അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരുന്ന് പുറകിലേക്ക് നോക്കുന്നതാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തേതില്‍ കുരങ്ങന് ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയില്‍ തന്നെ ഉപേക്ഷിച്ച് കുരങ്ങന് ജാക്കറ്റ് പരിശോധിക്കുന്നതാണ്. നാലാമത്തെ ചിത്രത്തില്‍ കുരങ്ങന് ശശി തരൂരിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം.
അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലെത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ കയറി ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ കഴിഞ്ഞു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോള്‍, അവൻ ചാടി എഴുന്നേറ്റു.’ എന്ന കുറിപ്പോടെയാണ് തരൂർ കുരങ്ങനുമൊത്തുള്ള ചിത്രം പങ്കുവച്ചത്.