ചേര്‍ത്തല: യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേരെ ചേര്‍ത്തല പോലീസ് പിടികൂടി. ഹോട്ടലുകളുടെ റേറ്റിംഗ് ഉയര്‍ത്തിക്കാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ്. ചെറുകിട കയര്‍ വ്യവസായിയായ ചേര്‍ത്തല നഗരസഭ 11-ാം വാര്‍ഡ് പുഷ്പാ നിവാസില്‍ കൃഷ്ണപ്രസാദി (30)ന്റെ പണമാണ് നഷ്ടമായത്.
പരാതിയില്‍ ചേര്‍ത്തല പോലീസ് കോയമ്പത്തൂരില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പില്‍ പങ്കാളികളായ കോയമ്പത്തൂര്‍ കളപ്പനായ്ക്കല് ഖാദര്‍മൊയ്തീന്‍ (44), സോമയംപാളയം മരതരാജ് (36), വേലാണ്ടിപാളയം ഭുവനേശ്വര നഗര്‍ രാമകൃഷ്ണന് (50), വേലാണ്ടിപാളയം തങ്കവേല്‍ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികള്‍ക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്കിയവരാണ് പിടിയിലായ നാലുപേരും.
പരാതിക്കാരന് പിടിയിലായ തങ്കവേലു, രാമകൃഷ്ണന് എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് വിവരം.അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കുടുക്കിയത്. പരാതിക്കാരനെ വാട്ട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് ആപ്പിലുള്പ്പെടുത്തി ചെറിയ തുകകള്‍ കൈമാറ്റം നടത്തിയാണ് കെണിയില്‍പ്പെടുത്തിയത്.
തുടര്‍ന്നാണ് 88 ലക്ഷം തട്ടിയെടുത്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് തട്ടിപ്പുസംഘം കോയമ്പത്തൂരില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് സംഘം അങ്ങോട്ടുതിരിച്ചത്. എഎസ്പി ഹരീഷ് ജയിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പക്ടര്‍മാരായ കെ.പി. അനില്‍കുമാര്‍, സിപിഒമാരായ സബീഷ്, അരുണ്‍, പ്രവേഷ്, ധന്‍രാജ് ഡി. പണിക്കര്‍ എന്നിവരാണ് കോയമ്പത്തൂരില്‍ എത്തി പ്രതികളെ പിടികൂടിയത്. കേസിലുള്‍പ്പെട്ട പ്രധാനികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സ്റ്റേഷന് ഓഫീസര്‍ ജി. അരുണ്‍ പറഞ്ഞു.