മോഹന്‍ലാലും ശോഭനയും മലയാളസിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള താരജോഡികളാണ്. ഇവര്‍ ഒരുമിച്ചെത്തുന്ന സിനിമകളെ ആവേശത്തോടെയും നിറഞ്ഞ കൈയടിയോടെയുമാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് തുടരും. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി അണിയറപ്രവർത്തകർ പങ്കിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു രസകരമായ ചിത്രം പങ്കിട്ടിരിക്കുകയാണ് ശോഭന. മോഹൻലാല്‍ അദ്ദേഹത്തിന്റെ തിയേറ്റർ വർക്കുകള്‍ ഫോണില്‍ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ഇവർ ഒന്നിച്ച പഴയ സിനിമകളിലെ ഐകോണിക് ഡയലോഗുകളാണ് കമന്റായി ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്.