എ​ല​ത്തൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം ഡി​പ്പോ​യി​ലെ‍ ചോ​ർ​ച്ച നി​ല​ച്ചി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍റെ ഡി​പ്പോ​യി​ൽ ഇ​ന്ന​ലെ വൈ​കുന്നേരം തു​ട​ങ്ങി​യ ഡീ​സ​ല്‍​ചോ​ര്‍​ച്ച നി​ല​ച്ചി​ല്ല. പ്ര​ദേ​ശ​ത്തു​കാ​രെ ആ​ശ​ങ്കയിലാക്കി ഇ​ന്നു രാ​വി​ലെ​യും ചോർച്ച തു​ട​രു​ക​യാ​ണ്. ഇ​ന്ന് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ക്കും.​ ആ​രോ​ഗ്യവ​കു​പ്പും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍​ഡും ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പും ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത പ​രി​ശോ​ധ​നയാണു നടത്തുക.

കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡി​പ്പോ​യി​ല്‍ ഇ​ന്ന​ലെ വൈ​കുന്നേരം മൂ​ന്നു​മ​ണി​യോ​ടെ​ ഡീ​സ​ല്‍ ചോ​ര്‍​ച്ച ഉ​ണ്ടാ​യ​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഡീ​സ​ല്‍ ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ചോ​ര്‍​ച്ച അ​ട​ച്ച​താ​യാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നി​ത​കു​മാ​രി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ല്ലെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു​വെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു.​

എ​ന്നാ​ല്‍ ഇ​ന്നു രാ​വി​ലെ​യും ഡീ​സ​ല്‍ ഒ​ഴു​കി​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ഓ​വുചാ​ലി​ലേ​ക്ക് ഡീ​സ​ല്‍ കി​നി​ഞ്ഞി​റ​ങ്ങു​ക​യാ​ണ്. റോ​ഡി​ലേ​ക്കും ഇ​തു എ​ത്തു​ന്നു​ണ്ട്.​കോ​ട്ട​ണ്‍ തു​ണി ഉ​പ​യോ​ഗി​ച്ച് ഡീ​സ​ല്‍ തു​ട​ച്ചു​മാ​റ്റാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഡീ​സ​ല്‍ സൂ​ക്ഷി​ച്ച ഭൂ​ഗ​ര്‍​ഭ അ​റ​യി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഡി​പ്പോ​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു വ​ട​ക്കു​വ​ശ​ത്ത് റോഡരികിലെ ഓ​വു​ചാ​ലി​​ലൂടെയാ​ണ് ഇ​ന്ധ​നം ഒ​ഴു​കു​ന്ന​ത്. ഡിപ്പോ ജീവനക്കാർ ഓ​വു​ചാ​ലി​ല്‍ ബ​ണ്ടു​കെ​ട്ടി​യ​ശേ​ഷം ഇന്നലെ രാത്രി ബ​ക്ക​റ്റി​ല്‍ കോ​രി​യെ​ടു​ത്ത് ഡീ​സ​ല്‍ ബാ​ര​ലി​ലാ​ക്കി.​ ഏ​താ​ണ്ട് 2300 ലി​റ്റ​ര്‍ ഡീ​സ​ലാ​ണ് ഇ​ന്ന​ലെ കോ​രി​യെ​ടു​ത്ത​ത​ത്. ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം തൊ​ട്ടു​ട​ത്ത പു​ഴ​യി​ലേ​ക്കും ക​ട​ലി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി​യ​താ​യി ക​രു​തു​ന്നു.​ ഇ​ന്നു രാ​വി​ലെ വ​രെ 600 ബാ​ര​ല്‍ ഡീ​സ​ല്‍ ഊ​റ്റി​യെ​ടു​ത്തി​ട്ടു​ണ്ട്. നാട്ടുകാരിൽ ചിലരും ഡീസൽ ശേഖരിക്കാൻ എത്തി.

ടാ​ങ്ക് നി​റ​ഞ്ഞ​തു​കാ​ര​ണം ഡീ​സ​ല്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണെ​ന്നാ​ണ് ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം അ​ധി​കൃ​ത​ര്‍ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഓ​വ​ര്‍​ഫ്‌​ളോ ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഭൂ​ഗ​ര്‍​ഭ അ​റ​യി​ലെ ചോ​ര്‍​ച്ച ക​ണ്ടെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്ക് ഡീ​സ​ല്‍ ഒ​ഴു​കി​യെ​ത്തു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ഡി​പ്പോ​യു​ടെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റു ഭാ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച നാ​ട്ട​കാ​രെ പോ​ലീ​സ് എ​ത്തി​യാ​ണ് നി​യ​ന്ത്രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യും ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ധ​ന ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്തര ന​ട​പ​ടികൾ സ്വീ​ക​രി​ക്കാ​ന്‍ സ്ഥ​ലം എം​എ​ല്‍​എ കൂടി​യാ​യ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment