എ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ; യു​​എ​​ഇ​​യെ ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി

ഷാ​​ർ​​ജ: എ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം. യു​​എ​​ഇ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രേ ഇ​​ന്ത്യ 10 വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. 203 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ജ​​യം.

സ്കോ​​ർ: യു​​എ​​ഇ 44 ഓ​​വ​​റി​​ൽ 137. ഇ​​ന്ത്യ 16.1 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 143.യു​​എ​​ഇ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ 35 റ​​ണ്‍​സ് നേ​​ടി​​യ മു​​ഹ​​മ്മ​​ദ് റ​​യാ​​നാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി യു​​ധാ​​ജി​​ത് ഗു​​ഹ 15 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ആ​​യു​​ഷ് മാ​​ത്രെ​​യും (51 പ​​ന്തി​​ൽ 67) വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യും (46 പ​​ന്തി​​ൽ 76) ത​​ക​​ർ​​ത്ത​​ടി​​ച്ച് 10 വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

 

Related posts

Leave a Comment