അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ASAP Kerala യുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീം റിലീസ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
പലവിധ ഭിന്നശേഷിക്കാരായ കുട്ടികൾ ഫീച്ചര്‍ ചെയ്ത വീഡിയോ എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാവരിലും സ്പെഷ്യല്‍ ആയ കഴിവുകള്‍ അലിഞ്ഞ് ചേർന്നിട്ടുണ്ടെന്നുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വീഡിയോ.
വീഡിയോയ്ക്ക് വേണ്ടി ASAP കേരളയോടൊപ്പം സംസ്ഥാന ഭിന്നശേഷി ക്ഷേമ വകുപ്പ്, നിഷ്, ഡിഫറെന്റ് ആര്‍ട്സ് സെന്റര്‍, വിഷ്വലി ഇമ്പേയേര്ഡ് സ്കൂള്‍, കേരളം ഒളിമ്പിക് അസോസിയേഷന്, ഡാഡ് എന്നീ സ്ഥാപനങ്ങളും പങ്കാളികളായി.