ഹൈദരാബാദ്: പുഷ്പ 2വിന്റെ റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർതാരം അല്ലു അർജുനെതിരേ പോലീസ് കേസ് എടുക്കും. മരണമടഞ്ഞ രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പോലീസ് കേസെടുത്തത്.
അല്ലു അർജുനു പുറമെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റർ മാനേജ്മെന്റിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാമാനദണ്ഡങ്ങൾ തിയറ്റർ അതികൃധർ സ്വീകരിച്ചില്ല. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അല്ലു അർജുനോ തിയറ്റർ ഉടമകളോ പ്രതികരിച്ചിട്ടില്ല.
അതേസമയം, മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന് ശ്രീ തേജ് ഇപ്പോഴും ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.