കൊച്ചി: കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍നിന്നും വിരമിച്ച് ആരോഗ്യവകുപ്പില്‍ ഉദ്യോഗം ലഭിച്ച ശേഷവും ക്ഷേമനിധി പെന്ഷന് കൈപ്പറ്റികൊണ്ടിരുന്നയാള് പെന്ഷന് തുക തിരിച്ചടക്കാന്‍ ഹൈക്കോടതി ഉത്തരവ്.
തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടുള്ള ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2020 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാനപന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ശമ്പളമോ പെന്‍ഷനോ കൈപറ്റിക്കൊണ്ടിരിക്കുന്നവര്ക്ക് ക്ഷേമനിധി പെന്ഷന് യോഗ്യതയില്ലയെന്ന ബോര്‍ഡിന്റെ വാദം അംഗീകരിച്ച ജസ്റ്റീസ് എന്‍. നാഗരേഷ് അധ്യക്ഷനായ ബെഞ്ച് പരാതിക്കാരന്റെ റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് തിരിച്ചടവിനുള്ള ബോര്‍ഡ് ഉത്തരവ് ശരിവക്കുകയായിരുന്നു. വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിനു വേണ്ടി അഡ്വ. റെനില്‍ ആന്റോ കണ്ടംകുളത്തി ഹാജരായി.