ഏ​യ് ചേ​ട്ടാ… ര​ണ്ട് ല​ക്ഷം എ​ടു​ക്കാ​നു​ണ്ടെ​ങ്കി​ൽ ഒ​രു കി​ഡ്നി ത​രാം; വൈ​റ​ലാ​യി അ​വ​യ​വ ദാ​ന ത​ട്ടി​പ്പ് പ​ര​സ്യം

പ​ല ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളും അ​ര​ങ്ങു വാ​ഴു​ന്ന കാ​ല​മാ​ണി​ത്. പൈ​സ ത​ട്ടി​പ്പി​നാ​യി പ​ല​രും പ​ല വ​ഴി​ക​ളും ശ്ര​മി​ക്കാ​റു​ണ്ട്. ചി​ല​ർ ആ ​ച​തി​ക്കെ​ണി​യി​ൽ അ​ക​പ്പെ​ടും , മ​റ്റു ചി​ല​ർ ര​ക്ഷ​പെ​ടു​ക​യും ചെ​യ്യും. ഇ​പ്പോ​ഴി​താ അ​വ​യ​വ ത​ട്ടി​പ്പി​നാ​യി ഇ​റ​ങ്ങി​യ ഒ​രു പ​റ്റം ആ​ളു​ക​ളു​ടെ ക​ഥ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഡ​ൽ​ഹി എം​യി​സി​ൽ അ​വ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​മെ​ന്നാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വാ​ഗ്ദാ​നം.

ര​ണ്ട് ല​ക്ഷം രൂ​പ​യ്ക്ക് കി​ഡ്നി ദാ​നം ചെ​യ്യു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​ന്ന പ​ര​സ്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​ൻ​ബോ​ക്സി​ലേ​ക്ക് വ​രൂ എ​ന്നാ​ണ് അ​ടു​ത്ത അ​ട​വ്. തു​ട​ർ​ന്ന് അ​വ​ർ നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ ഫോ​ൺ ന​മ്പ​ർ ന​ൽ​കും.

പ​കു​തി പ​ണം മു​ൻ​കൂ​റാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ദ്യ​ത്തെ നി​ബ​ന്ധ​ന. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി 10000 രൂ​പ ടോ​ക്ക​ൺ പ​ണ​മാ​യി ന​ൽ​ക​ണം. വി​ളി​ക്കു​ന്ന​യാ​ളെ വി​ശ്വ​സി​പ്പി​ക്കാ​ൻ ത​ട്ടി​പ്പ് സം​ഘം പ​ല​രീ​തി​യി​ൽ ശ്ര​മി​ക്കും. മു​ൻ​കൂ​റാ​യി പ​ണം വാ​ങ്ങി​യെ​ടു​ത്ത് ക​ബ​ളി​പ്പി​ക്കു​ന്ന നല്ലൊന്നാന്തരം കള്ളൻമാരുടെ തന്ത്രം മാത്രമാണിത്.

Related posts

Leave a Comment