വണ്ടി ഓടിക്കുന്പോൾ നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മതി മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാകാൻ. വണ്ടി കയ്യിൽ കിട്ടിയാൽ ചിലർക്ക ഭ്രാന്താണ്. സ്പീഡിൽ ഓടിച്ചില്ലങ്കിൽ എന്തോ ഒരു വിമ്മിഷ്ടമാണ് അത്തരക്കാർക്ക്. അങ്ങനെയൊകു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹരിയാനയിലാണ് സംഭവം. കാറിന്റെ റൂഫിലിരുന്ന് യാത്ര ചെയ്യുന്ന കൗമാരക്കാരനാണ് വീഡിയോയിൽ. മഹീന്ദ്ര താറിന്റെ മുകളിലിരുന്നാണ് ആശാന്റെ യാത്ര. ‘നീ ഇടിച്ചോളൂ, കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന് പറയുന്ന ഒരു അച്ഛനെനിക്കുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോലീസുകാരനായ അച്ഛൻ നടന്നു വരുന്നതും, ആ വാഹനത്തിൽ കയറുന്നതുമായ രംഗങ്ങളും വീഡിയോയിൽ കാണാം.
ക്യാപ്ഷനും വായിച്ച് വീഡിയോ മുഴുവൻ കണ്ടതോടെ ആളുകൾക്ക് നന്നായി ദേഷ്യം വന്നു. പലരും വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. നിയമത്തോടോ സുരക്ഷാമാർഗങ്ങളോടോ യാതൊരു വിധത്തിലുള്ള ബഹുമാനവും ഈ കുട്ടിക്കില്ല. എന്നാണ് മിക്കവരും കമന്റ് ചെയ്തത്. കുട്ടിയെ പറഞ്ഞിട്ട് എന്ത് കാര്യം നിയമം അറിയാവുന്ന അവന്റെ അച്ഛൻ തന്നെ പിന്തുണയുമായുള്ളപ്പോൾ എന്താണഅ പറയേണ്ടത് എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.