വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ  ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട ശ്രു​തി ഇ​നി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ; റ​വ​ന്യു​വ​കു​പ്പി​ൽ ക്ലാ​ർ​ക്കാ​യി ചു​മ​ത​ല​യേ​റ്റു.

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ടും ഉ​റ്റ​വ​രും പി​ന്നീ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​നെ​യും ന​ഷ്ട​പ്പെ​ട്ട ശ്രു​തി ഇ​നി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ. രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി റ​വ​ന്യു​വ​കു​പ്പി​ൽ ക്ലാ​ർ​ക്കാ​യി ശ്രു​തി ചു​മ​ത​ല​യേ​റ്റു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ ശ്രു​തി​ക്ക് സ​ർ​ക്കാ​ർ​ജോ​ലി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് റ​വ​ന്യു വ​കു​പ്പി​ൽ നി​യ​മ​നം ന​ൽ​കി​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ശ്രു​തി​യെ ടി.​സി​ദ്ദി​ഖ് ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 30നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് ശ്രു​തി​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ​യും വീ​ടും ന​ഷ്ട​മാ​യ​ത്. തു​ട​ര്‍​ന്ന് താ​ങ്ങാ​യി നി​ന്ന പ്ര​തി​ശ്രു​ത വ​ര​ന്‍ ജെ​ന്‍​സ​ണെ​യും വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ഷ്ട​മാ​യി.

വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജെ​ന്‍​സ​ണ്‍ വി​ട​പ​റ​ഞ്ഞ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​നു​ശേ​ഷം ബ​ന്ധു​വി​നൊ​പ്പം ക​ൽ​പ്പ​റ്റ​യി​ൽ ക​ഴി​യു​ന്ന ശ്രു​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ മാ​സം ന​ട​ത്താ​നി​രി​ക്കെ​യാ​യി​രു​ന്നു വ​ര​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.

Related posts

Leave a Comment