തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം.
പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അക്കാര്യം ചർച്ച ചെയ്യാൻ പോലും പാടില്ലെന്നും ചാണ്ടി അഭിപ്രായപ്പെട്ടു.