ശുഭ കാര്യങ്ങൾ ചെയ്യുന്നതിനു മുൻപ് ദൈവാനുഗ്രഹം വാങ്ങണമെന്നാണ് മുതിർന്നവർ പറയുന്നത്. ചിലരാകട്ടെ ദൈവത്തെ പൂജിക്കുകയും ദക്ഷിണ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മോഷണത്തിനു മുൻപ് ദൈവാനുഗ്രഹം വാങ്ങുന്നത് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് സംഭവം.
പന്പിന്റെ ഓഫീസ് തകർത്ത് 116 ലക്ഷമാണ് കള്ളൻ അടിച്ചെടുത്തത്. വെബ്ദുനിയാ ഹിന്ദി എന്ന എക്സ് അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഒരു ഓഫീസ് റൂമിലേക്ക് മുഖം മൂടി ധരിച്ച ഒരാള്‍ കയറിവരുന്നതാണ് വീഡിയോയുടെ തുടക്കം.
റൂമിനുള്ളിൽ കയറിയപ്പോഴാണ് അയാൾ മേശപ്പുറത്തിരിക്കുന്ന ദൈവത്തിന്റെ രൂപം കണ്ടത്. ഉടൻതന്നെ ഇയാൾ ദൈവത്തെ വണങ്ങുന്നു. ശേഷം ദൈവത്തിന്റെ രൂപമിരുന്ന മേശപ്പുറത്തും തൊട്ട് തൊഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
പ്രാർഥനയ്ക്ക് ശേഷം അയാൾ റും മുഴുവൻ പരിശോധിക്കുന്നു. സിസിടി കണ്ടയുടൻതന്നെ അയാൾ ആദ്യം അത് തകർക്കാനുള്ള ശ്രമമായി പിന്നീട്. എന്നാൽ ശ്രമം വിഫലമായതോടെ അത് ഉപേക്ഷിച്ചു മോഷണത്തിലേക്ക് ശ്രദ്ധ കേന്ദീകരിച്ചു. അതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. കള്ളനായാലെന്തെ ദൈവ ഭക്തിയാണ് മുഖ്യമെന്നാണ് പലരും കമന്റ് ചെയ്തത്.