ബെ​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ ടീ​മി​ൽ

ഹ​രാ​രെ: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ലെ സാം, ​ടോം ക​ര​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ സ​ഹോ​ദ​ര​ൻ ബെ​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ ടീ​മി​ൽ.ഈ ​മാ​സം അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലേ​ക്കാ​ണ് ബെ​ന്നി​നെ വി​ളി​ച്ച​ത്.

ഇ​വ​രു​ടെ പി​താ​വ് കെ​വി​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ​യു​ടെ മു​ൻ ക​ളി​ക്കാ​നാ​യി​രു​ന്നു. സിം​ബാ​ബ്‌​വേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ലേ​ക്കും ബെ​ന്നി​ന് വി​ളി ല​ഭി​ച്ചേ​ക്കും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്ക് 17 നു ​തു​ട​ക്ക​മാ​കും.

2022വ​രെ നോ​ർ​ത്താം​പ്ട​ൺ​ഷ​യ​റി​നാ​യി ക​ളി​ച്ചി​രു​ന്ന ബെ​ൻ പി​ന്നീ​ട് സിം​ബാ​ബ്‌​വേ​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment