ദൈവം അല്ലങ്കിൽ അദ്ദേഹത്തിന്റെ പ്രതിരൂപമോ നേരിട്ട് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും. നിങ്ങൾ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നതെന്ന് ചോദ്യം കേൾക്കുന്ന പകുതി ആളുകളെങ്കിലും തിരിച്ച് ചോദിക്കും. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായൊരു വീഡിയോ ഉണ്ട്.
ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ വീഡിയോ ആയിരുന്നു അത്. ഹനുമാൻ സ്വാമിയാണ് അവിടുത്തെ പ്രത്ഷ്ഠ. രാമായണത്തിലെ പ്രധാന കഥാപാത്രമായ വാനരനാണ് ഹനുമാൻ. സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളാണ് ഹനുമാൻ എന്നാണ് ഹൈന്ദവ വിശ്വാസമനുസരിച്ച് പറയപ്പെടുന്നത്. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നത്.
ഇപ്പോഴിതാ ഇൻസ്റ്റയിൽ വൈറലായ വീഡിയോയും ഒരു വാനരന്റേത് തന്നെയാണ്. കൈയിൽ ഗദ ധരിച്ച് കഴുത്തിൽ മാലയിട്ട് ഭക്തർക്ക് അനുഗ്രഹം നൽകുന്ന വാനരനാണ് വീഡിയോയിൽ. വീഡിയോ വൈറലായതോടെ ശരിക്കും ഹനുമാൻ സ്വാമിതന്നെയാണോ ഇതെന്ന് ചോദിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഹനുമാൻ ഏത് രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല. ധർമ്മം ഉയർത്തിപ്പിടിക്കും, ഹനുമാൻ പ്രഭുവിനു നമസ്കാരം എന്നൊക്കെ വീഡിയോയുടെ താഴെ ആളുകൾ കുറിച്ചു. മറ്റു ചിലരാകട്ടെ “രാം റാം” തുടങ്ങിയ കീർത്തനങ്ങളിലൂടെയും ഹനുമാനെയും അവന്റെ അമ്മയായ അഞ്ജനയെയും സ്തുതിച്ചുകൊണ്ട് തങ്ങളുടെ വിസ്മയം പ്രകടിപ്പിച്ചു.