ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വി​ഐ​പി സ​ന്ദ​ര്‍​ശ​നം; സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് ത​ങ്ങ​ള​ല്ല; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് 

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി ദ​ര്‍​ശ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത് ത​ങ്ങ​ള​ല്ലെ​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ദി​ലീ​പി​ന് പോ​ലീ​സ് ഒ​രു സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ദേ​വ​സ്വം ഗാ​ര്‍​ഡു​ക​ളാ​ണ് ന​ട​ന് മു​ന്‍​നി​ര​യി​ല്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത്. വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സോ​പാ​ന​ത്തി​നു മു​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ഉ​യ​ര്‍​ത്തി​യ​ത്. എ​ത്ര സ​മ​യം ദി​ലീ​പ് ഹ​രി​വ​രാ​സ​നം സ​മ​യ​ത്ത് സോ​പാ​ന​ത്തി​ല്‍ തു​ട​ര്‍​ന്നു​വെ​ന്ന് ചോ​ദ്യ​മു​ന്ന​യി​ച്ച ഹൈ​ക്കോ​ട​തി ഇ​ത് കാ​ര​ണം മ​റ്റു ഭ​ക്ത​ര്‍​ക്ക് മു​ന്നോ​ട്ടു പോ​കാ​നാ​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പോ​ലീ​സു​കാ​ര​ട​ക്കം അ​ക​മ്പ​ടി പോ​യി ന​ട​ന് തൊ​ഴാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ചോ​ദി​ച്ച​ത്. ഇ​തി​ലാ​ണ് ദി​ലീ​പി​ന് ത​ങ്ങ​ള്‍ സൗ​ക​ര്യം ന​ല്‍​കി​യി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കു​ട്ടി​ക​ള്‍, പ്രാ​യമായ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ പോ​ലീ​സും ദേ​വ​സ്വം ബോ​ര്‍​ഡും ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്ന് വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts

Leave a Comment