സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട് ; ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ച്ച് കേ​ര​ള ടീം

​കൊ​ച്ചി: എ​ട്ടാം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം ല​ക്ഷ്യം​വ​ച്ച് കേ​ര​ള ടീം ​ഇ​ന്നു രാ​ത്രി പു​റ​പ്പെ​ടും. 78-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട് പോ​രാ​ട്ടം ന​ട​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കേ​ര​ള ടീം ​ഇ​ന്നു യാ​ത്ര​തി​രി​ക്കും. കോ​ഴി​ക്കോ​ടു ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​തേ ടീ​മു​മാ​യാ​ണ് കേ​ര​ളം യാ​ത്ര​തി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം ഞാ​യ​റാ​ഴ്ച ഗോ​വ​യ്ക്ക് എ​തി​രേ​യാ​ണ്. നി​ല​വി​ലെ റ​ണ്ണേ​ഴ്സ് അ​പ്പാ​ണ് ഗോ​വ. ഗ്രൂ​പ്പ് ബി​യി​ൽ ഡ​ൽ​ഹി, ഗോ​വ, മേ​ഘാ​ല​യ, ഒ​ഡീ​ഷ, ത​മി​ഴ്നാ​ട് ടീ​മു​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ ഒ​പ്പ​മു​ള്ള​ത്. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ സ​ർ​വീ​സ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​മു​ക​ൾ ഗ്രൂ​പ്പ് എ​യി​ലാ​ണ്. ഇ​രു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ർ ക്വാ​ർ​ട്ട​റി​ലേ​ക്കു മു​ന്നേ​റും. 31നാ​ണ് കി​രീ​ട പോ​രാ​ട്ടം.

കാ​സ​ർ​ഗോ​ഡ്, മം​ഗ​ലാ​പു​രം, കൊ​ച്ചി

കോ​ഴി​ക്കോ​ടു ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​നു​ശേ​ഷം കേ​ര​ള ടീ​മി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കു വേ​ദി​യാ​യ​ത് കാ​സ​ർ​ഗോ​ഡും മം​ഗ​ലാ​പു​ര​വും തു​ട​ർ​ന്നു കൊ​ച്ചി​യും. ന​വം​ബ​റി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടി​നു​ശേ​ഷം കേ​ര​ള ടീ​മി​ന്‍റെ ആ​ദ്യ​ഘ​ട്ട ക്യാ​ന്പ് കാ​സ​ർ​ഗോ​ഡ് ന​ട​ന്നു. തൃ​ക്ക​രി​പ്പൂ​രി​ലാ​യി​രു​ന്നു ക്യാ​ന്പ്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ ക്യാ​ന്പ് കാ​സ​ർ​ഗോ​ഡ് ന​ട​ക്കു​ന്ന​ത്.

മം​ഗ​ലാ​പു​രം യേ​ന​പ്പൊ​യ സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം. ദി​വ​സേ​ന ര​ണ്ടു​നേ​ര​മാ​യി​രു​ന്നു പ​രി​ശീ​ല​നം. ജി​മ്മി​ലും നീ​ന്ത​ൽ​ക്കു​ള​ത്തി​ലും ട​ർ​ഫി​ലും ബീ​ച്ചി​ലു​മെ​ല്ലാ​മാ​യി പ​രി​ശീ​ല​നം അ​ര​ങ്ങേ​റി.

ഞാ​യ​റാ​ഴ്ച​യാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നു ടീം ​കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടീ​മി​ന്‍റെ പ​രി​ശീ​ല​നം.

മൂ​ന്നു മ​ത്സ​രം; 18 ഗോ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലാ​യി കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 18 ഗോ​ളു​ക​ൾ. ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങി​യു​മി​ല്ല. യോ​ഗ്യ​താ റൗ​ണ്ട് ക​ളി​ച്ച 35 ടീ​മു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച ടീ​മാ​ണ് കേ​ര​ളം. റെ​യി​ൽ​വേ​സി​നെ​തി​രേ 1-0നും ​ല​ക്ഷ​ദ്വീ​പി​നെ​തി​രേ 10-0നും ​പോ​ണ്ടി​ച്ചേ​രി​ക്കെ​തി​രേ 7-0നു​മാ​യി​രു​ന്നു പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ കേ​ര​ള​ത്തി​ന്‍റെ ജ​യം.

കേ​ര​ള ടീം

​ഗോ​ൾ കീ​പ്പ​ർ​മാ​ർ- എ​സ്. ഹ​ജ്മ​ൽ (പാ​ല​ക്കാ​ട്), കെ. ​മു​ഹ​മ്മ​ദ് അ​സ്ഹ​ർ (മ​ല​പ്പു​റം), കെ. ​മു​ഹ​മ്മ​ദ് നി​യാ​സ് (പാ​ല​ക്കാ​ട്).

പ്ര​തി​രോ​ധ​നി​ര: ജി. ​സ​ഞ്ജു (ക്യാ​പ്റ്റ​ൻ, എ​റ​ണാ​കു​ളം), എം. ​മ​നോ​ജ് (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് അ​സ്ലം (വ​യ​നാ​ട്), ജോ​സ​ഫ് ജ​സ്റ്റി​ൻ (എ​റ​ണാ​കു​ളം), ആ​ദി​ൽ അ​മ​ൽ (മ​ല​പ്പു​റം), പി.​ടി. മു​ഹ​മ്മ​ദ് റി​യാ​സ് (പാ​ല​ക്കാ​ട്), മു​ഹ​മ്മ​ദ് മു​ഷ​റ​ഫ് (ക​ണ്ണൂ​ർ).

മ​ധ്യ​നി​ര: നി​ജോ ഗി​ൽ​ബ​ർ​ട്ട് (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് അ​ർ​ഷാ​ഫ് (മ​ല​പ്പു​റം), ക്രി​സ്റ്റി ഡേ​വി​സ് (തൃ​ശൂ​ർ), പി.​പി. മു​ഹ​മ്മ​ദ് റോ​ഷ​ൽ (കോ​ഴി​ക്കോ​ട്), ന​സീ​ബ് റ​ഹ്മാ​ൻ (പാ​ല​ക്കാ​ട്), സ​ൽ​മാ​ൻ ക​ള്ളി​യ​ത്ത് (മ​ല​പ്പു​റം), മു​ഹ​മ്മ​ദ് റി​ഷാ​ദ് ഗ​ഫൂ​ർ (മ​ല​പ്പു​റം).

മു​ന്നേ​റ്റ​നി​ര: ഗ​നി അ​ഹ​മ്മ​ദ് നി​ഗം (കോ​ഴി​ക്കോ​ട്), ടി. ​ഷി​ജി​ൻ (തി​രു​വ​ന​ന്ത​പു​രം), വി. ​അ​ർ​ജു​ൻ (കോ​ഴി​ക്കോ​ട്), മു​ഹ​മ്മ​ദ് അ​ജ്സ​ൽ (കോ​ഴി​ക്കോ​ട്), ഇ. ​സ​ജീ​ഷ് (പാ​ല​ക്കാ​ട്).

Related posts

Leave a Comment