മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിർമിക്കുന്ന പുതിയ ചിത്രമായ നാരായണീന്റെ മൂന്നാണ്മക്കള് സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്.
ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എൻ കുമാർ, സരസ ബാലുശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന പോസ്റ്റർ ഒരു കുടുംബചിത്രമാണെന്ന സൂചന നൽകുന്നുണ്ട്.
നിർമാണം ജോബി ജോര്‍ജ് തടത്തിൽ, എക്സി. പ്രൊഡ്യൂസേഴ്സ് ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ് ജ്യോതിസ്വരൂപ് പാന്താ. പിആർഒ ആതിര ദിൽജിത്ത്.