ഞാൻ സിനിമയിൽനിന്നു വിട്ടുനിന്നിട്ടില്ല. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സിരീസിൽ നല്ലത് പോലെ രസിച്ചാണ് അഭിനയിച്ചത് എന്ന് ശ്വേത മേനോൻ. എനിക്ക് അത്രകണ്ട് താത്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് സിനിമയിൽ ഇപ്പോൾ സജീവമായി കാണാത്തത്.
പല ചർച്ചകളും നടക്കാറുണ്ട്. മലയാളത്തിൽ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നുമില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. അതിനൊപ്പം കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രമാണ് കണ്ടീഷനുള്ളത് എന്ന് ശ്വേത മേനോൻ