മുംബൈ: റിക്കാർഡ് കളക്ഷനുമായി പ്രദർശനം തുടരുന്ന പുഷ്പ 2വിന് വന്‍ തിരിച്ചടി. സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു. ‘ഗോട്ട്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തിയറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതിക്കവേയാണു സംഭവം.
റിലീസ് ചെയ്ത് അഞ്ചു ദിനംകൊണ്ട് 922 കോടി രൂപയാണ് ചിത്രം ആഗോള ബോക്സോഫീസില്‍ നേടിയത്. സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.