അമരാവതി: ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അനന്തപുര്‍ ജില്ലയിലെ രായദുര്ഗിലാണു സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറിന് തിയറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. 2.30ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയറ്ററിനകത്ത് പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ തിയറ്ററിനകത്തുവച്ചും മദ്യപിച്ചെന്നു പോലീസ് വ്യക്തമാക്കി.
അതിനിടെ പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടിപെരിയാര്‍ എച്ച്പിസി മൂലക്കയം പുതുവല്‍ ജയറാം പ്രദീപ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂലക്കയം സ്വദേശിയായ രാഹുല്‍ (വിഷ്ണു-23) ഗുരുതരാവസ്ഥയില്‍ മധുരൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസില്‍ ഇടിക്കുകയായിരുന്നു.