വിവാഹം കഴിക്കാൻ പോകുന്ന ആളിനെ കുറിച്ച് എ്ലലാവർക്കും ഓരോ സങ്കൽപങ്ങൾ ഉണ്ടാകും. എന്നാൽ തന്റെ സ്വപനങ്ങൾക്ക് വിഭിന്നമായി ഒരാളെ കല്യാണം കഴിക്കാൻ വന്നാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മാഡിയയിൽ വൈറലാകുന്നത്.
വേദിയിലിരിക്കുന്ന വരന്റേയും വധുവിന്റേയും അടുത്ത് കുറേ ആളുകൾ ചുറ്റും കൂടിയിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. വധു ആകട്ടെ ഭയങ്കര കരച്ചിലും. വധുവിനെ ആശ്വസിപ്പിക്കുകയാണ് ചുറ്റും കൂടിയിരിക്കുന്നവർ. വധുവിന്റെ കരച്ചിലിന്റെ കാരണമെന്തെന്ന് തിരിക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്.
വധു കല്യാണ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി തന്റെ പങ്കാളിയെ കാണുന്നത്. തന്റെ സങ്കൽപത്തിനൊത്ത ആളല്ല തന്റെ കഴുത്തിൽ താലി ചാർത്തിയതെന്ന് പറഞ്ഞാണ് വധു കരയുന്നത്. ചെക്കനെ കാണാൻ പോയതും കല്യാണം ഉറപ്പിച്ചതുമെല്ലാം വധുവിന്റെ അച്ഛനായിരുന്നു. തന്റെ മകളെ വിവാഹം ചെയ്യാൻ പോകുന്ന ആളുടെ ഫോട്ടോ പോലും പെൺകുട്ടിയെ അയാൾ കാണിച്ചിരുന്നില്ല.
ആദ്യമായി പയ്യനെ കണ്ടപ്പോഴുണ്ടായ ഷോക്കിൽ ആയിരുന്നു പെൺകുട്ടി. സങ്കടം താങ്ങാനാകാതെ പെൺകുട്ടി തളർന്നു പോയിരുന്നു. അവളെ ആശ്വസിപ്പിക്കുന്നതിനായി ബന്ധുക്കൾ വേണ്ടത്ര ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ പെൺകുട്ടിയുടെ പിതാവിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. സ്വന്തം മകളുടെ ഇഷ്ടം പോലും കാണാൻ സാധിക്കാത്ത നിങ്ങളൊക്കെ ഒരു അച്ഛനാണോ എന്നാണ് പലരും വീഡിയോയ്ക്ക് പങ്കുവച്ച കമന്റ്.