വൈക്കം: വൈക്കം തന്തൈ പെരിയോര്‍ സ്മാരകത്തിന്റെയും പെരിയോര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു നിര്‍വഹിച്ചു.
ഇന്നു രാവിലെ 10ന് വൈക്കത്ത് എത്തിയ മുഖ്യമന്ത്രിമാരുടെ സംഘം തന്തൈ പെരിയോറിന്റെ സ്മാരക മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രിമാരും സംഘവും മ്യൂസിയവും ഗ്രന്ഥശാലയും സന്ദര്‍ശിച്ചശേഷമാണ് വൈക്കത്തെ സമ്മേളന വേദിയില്‍ എത്തിയത്.
മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, തമിഴ്നാട് ജലസേചനമന്ത്രി ദുരൈ മുരുകന്, പൊതുമരാമത്തുമന്ത്രി എ.വി. വേലു, ഇന്ഫര്മേഷന്മന്ത്രി എം.പി. സ്വാമിനാഥന്, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സി.കെ. ആശ എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.