കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമാ യി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 17 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണു കേസെടുത്തത്.
എസ്എഫ്ഐ നേതാവ് ആഷിഖിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
വധശ്രമം, പഠിപ്പ് മുടക്കൽ തുടങ്ങിയവയ്ക്കാണ് കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് തോട്ടടയിലെ കണ്ണൂർ ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഐടിഎ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടു ന്ന സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.