ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ നേതാവായി തന്നെ പിന്തുണച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ മുതിർന്ന നേതാക്കളെ നന്ദി അറിയിച്ചു. ‘
“എന്നോട് കാണിച്ച ബഹുമാനത്തിന് ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ പാർട്ടിയും നല്ലനിലയിൽ നിൽക്കട്ടെ. ഇന്ത്യാ മുന്നണി നല്ലനിലയിൽ നിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു” പുർബ മേദിനിപുർ ജില്ലയിൽ നടത്തിയ സന്ദർശനത്തിനിടെ മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അവസരം നൽകിയാൽ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നു മമത സൂചന നൽകിയതിന് നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.