തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തും.
പൊതുമരാമത്ത് വകുപ്പാണ് ബ്ലൈൻഡ് സ്പോട്ടുകളുടെ പട്ടിക നൽകേണ്ടത്. പ്രദേശികമായ പ്രശ്നങ്ങള്‍ കേട്ടുവേണം റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് കല്ലടിക്കോട് നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ.