ലോ​ക ചെ​സ് ചാ​ന്പ്യ​ൻ പ​ദ​വി അ​ല​ങ്ക​രി​ച്ച മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​ൻ


ഇ​ന്ത്യ​യി​ൽ​നി​ന്നു ലോ​ക ചെ​സ് ചാ​ന്പ്യ​ൻ പ​ദ​വി അ​ല​ങ്ക​രി​ച്ചു​കൊ​ണ്ട് ഇ​താ മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​ൻ പ​യ്യ​ൻ. അ​ഞ്ചു ത​വ​ണ ലോ​ക​കി​രീ​ടം ചൂ​ടി​യ ഇ​തി​ഹാ​സ​താ​രം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള ദൊ​മ്മ​രാ​ജു ഗു​കേ​ഷ് നി​ല​വി​ലെ ചാ​ന്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ അ​ട്ടി​മ​റി​ച്ചു ചെ​സ് ചാ​ന്പ്യ​നാ​യി.

ഇ​ന്ത്യ – ചൈ​ന യു​ദ്ധ​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഈ ​പോ​രാ​ട്ട​ത്തി​ൽ പ​തി​നെ​ട്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഗു​കേ​ഷി​ന്‍റെ ച​ടു​ല​മാ​യ ക​രു​നീ​ക്ക​ങ്ങ​ളി​ലേ​ക്കാ​യി​രി​രു​ന്നു ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ലോ​ക​ചെ​സ് പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ. സിം​ഗ​പ്പു​രി​ൽ 2024 ന​വം​ബ​ർ 25 തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​തി​നാ​ലു ഗെ​യി​മു​ക​ളി​ൽ ഏ​ഴ​ര പോ​യി​ന്‍റോ​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ എ​ന്ന പ​ദ​വി​ക്കു ഗു​കേ​ഷ് അ​ർ​ഹ​നാ​യി.

ചെ​സ് ഇ​തി​ഹാ​സം ഗാ​രി കാ​സ്പ​റോ​വ് 22 വ​യ​സു​ള്ള​പ്പോ​ൾ ലോ​ക ചാ​ന്പ്യ​ൻ ആ​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് നാ​ലു വ​ർ​ഷ​ത്തെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഗു​കേ​ഷ് തി​രു​ത്തി​കു​റി​ച്ച​ത്. ഗൂ​ഗി​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത ‘വേ​ൾ​ഡ് ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ് – 2024 പ്ര​സ​ന്‍റ​ഡ് ബൈ ​ഗൂ​ഗി​ൾ’ എ​ന്ന​തി​നോ​ടു ചേ​ർ​ത്ത് വി​ന്ന​ർ ഡി. ​ഗു​കേ​ഷ്, ഇ​ന്ത്യ എ​ന്ന് ച​രി​ത്ര​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ലോ​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ വ​ൻ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ണ്ട് താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ അ​ത് ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​മെ​ന്ന് ഓ​മ​ന​പ്പേ​രി​ട്ട് ചെ​സ് ലോ​ക​ത്തി​ലെ ഏ​വ​രു​ടെ​യും ശ്ര​ദ്ധ മ​ത്സ​ര വേ​ദി​യാ​യ സിം​ഗ​പ്പു​രി​ലെ റി​സോ​ർ​ട്ട്സ് വേ​ൾ​ഡ് സെ​ന്‍റോ​സ​യി​ലെ ഇ​ക്വാ​രി​യ​സ് ഹോ​ട്ട​ലി​ൽ മു​പ്പ​ത്തി​ര​ണ്ടു ക​രു​ക്ക​ൾ നി​ര​ത്ത​പ്പെ​ട്ട അ​റു​പ​ത്തി​നാ​ലു ക​ള​ങ്ങ​ളി​ലേ​ക്കാ​യി.

ഏ​വ​രും ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ന​വം​ബ​ർ ഇ​രു​പ​ത്തി​യ​ഞ്ചി​ന് തി​ര​ശീ​ല​യു​യ​ർ​ന്ന​പ്പോ​ൾ ആ​ദ്യ ഗെ​യി​മി​ൽ ഗു​കേ​ഷി​ന് നി​ല​വി​ലെ ലോ​ക ചാ​ന്പ്യ​നാ​യ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നു മു​ന്പി​ൽ മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്ന​ത് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.

എ​ന്നാ​ൽ യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും ത​ന്ത്ര​ങ്ങ​ളും കൈ​മു​ത​ലാ​യു​ണ്ടാ​യി​രു​ന്ന ഗു​കേ​ഷ് മൂ​ന്നാം റൗ​ണ്ടി​ൽ ലോ​ക​ചാ​ന്പ്യ​നെ അ​ടി​യ​റ​വു പ​റ​യി​ച്ച് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി. പി​ന്നീ​ടു​സം​ഭ​വി​ച്ച എ​ഴു സ​മ​നി​ല​ക​ൾ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ങ്ങ​ൾ​ക്കു സാ​ക്ഷ്യ​മാ​യി. ഏ​ഴും എ​ട്ടും ഗെ​യി​മു​ക​ളി​ൽ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം നേ​ടി​യ​ത് ഗു​കേ​ഷി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ തെ​ളി​വാ​യി.

പ​തി​നൊ​ന്നാം ഗെ​യിം വി​ജ​യി​ച്ചു​കൊ​ണ്ട് ലി​റ​നു​മേ​ൽ ഒ​രു പോ​യി​ന്‍റി​ന് ലീ​ഡ് ചെ​യ്യു​ന്ന​തി​നു ഗു​കേ​ഷി​നു സാ​ധി​ച്ചു. എ​ന്നാ​ൽ പ​ന്ത്ര​ണ്ടാം റൗ​ണ്ടി​ൽ ചൈ​നീ​സ് ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ക്കു മു​ൻ​പി​ൽ കാ​ലി​ട​റി. പ​തി​മൂ​ന്നാം റൗ​ണ്ടി​ലെ മ​ത്സ​ര​ത്തി​ൽ മു​ൻ​തൂ​ക്കം നേ​ടി​ക്കൊ​ണ്ട് ലി​റ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ഗു​കേ​ഷി​നു സാ​ധി​ച്ചു. ക്ലാ​സി​ക്ക​ൽ ഗെ​യിം ഫോ​ർ​മാ​റ്റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ പ​തി​നാ​ലാം ഗെ​യി​മി​ൽ ക​റു​ത്ത ക​രു​ക്ക​ളി​ൽ ക​രു​ത്തു​കാ​ണി​ച്ച് ലി​റ​നെ ത​റ​പ​റ്റി​ച്ചു.

കു​ടും​ബം ആ​ന്ധ്ര​യി​ൽ​നി​ന്ന്

2006 മേ​യ് 29 നു ​ചെ​ന്നൈ​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഒ​രു തെ​ലു​ങ്കു​കു​ടും​ബ​ത്തി​ലാ​ണ് ദൊ​മ്മ​രാ​ജു ഗു​കേ​ഷ് ജ​നി​ച്ച​ത്. ദൊ​മ്മ​രാ​ജു എ​ന്ന​ത് കു​ടും​ബ പേ​രാ​ണ്. ഗു​കേ​ഷ് ഡി. ​എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക നാ​മം. പി​താ​വ് ഇ​എ​ൻ​ടി ശാ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​നാ​യ ഡോ. ​ര​ജ​നീ​കാ​ന്തും അ​മ്മ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​യ ഡോ. ​പ​ദ്മ​യു​മാ​ണ്. ചെ​ന്നൈ​യി​ലെ മേ​ൽ​അ​യ​ന്പ​ക​ത്തു​ള്ള വേ​ല​മ്മ​ൾ വി​ദ്യാ​ല​യ സ്കൂ​ളി​ലാ​ണ് ഗു​കേ​ഷ് പ​ഠി​ച്ച​ത്.

ഏ​ഴാം വ​യ​സി​ലാ​ണ് ചെ​സ് ക​ളി​ക്കാ​ൻ പ​ഠി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ചെ​സ് ക​ളി​ക്കു​ന്ന​തു ക​ണ്ടാ​ണ് ചെ​സി​ൽ ആ​കൃ​ഷ്ട​നാ​കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഒ​രു മ​ണി​ക്കൂ​ർ​വീ​തം ചെ​സ് പ​ഠി​ക്കു​ക​യും പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഗു​കേ​ഷി​ന്‍റെ മി​ക​വ് തി​രി​ച്ച​റി​ഞ്ഞ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ അ​വ​നെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തു​ട​ങ്ങി.

സ്വ​പ്നം ക​ണ്ട ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ്

2013ൽ ​ചെ​ന്നൈ​യി​ലെ ഹ​യാ​ത് റീ​ജെ​ൻ​സി​യി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദും നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ണും ത​മ്മി​ൽ ലോ​ക​ചാ​ന്പ്യ​ൻ പ​ട്ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​തു കാ​ണാ​ൻ പി​താ​വ് ഡോ. ​ര​ജ​നീ​കാ​ന്തി​നൊ​പ്പം പോ​യി. അ​ന്നു മ​ന​സി​ൽ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു ത​നി​ക്കും ഒ​രു ലോ​ക​ചാ​ന്പ്യ​നാ​ക​ണ​മെ​ന്ന്.

ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ ചെ​സ് സെ​ൻ​സേ​ഷ​ൻ ആ​ർ. പ്ര​ഗ്നാ​ന​ന്ദ അ​ണ്ട​ർ 9 കാ​റ്റ​ഗ​റി​യി​ൽ ലോ​ക​ചാ​ന്പ്യ​നാ​യ കാ​ലം. “നി​ന്നെ​ക്കാ​ൾ ഒ​രു​വ​യ​സു​മാ​ത്രം കൂ​ടു​ത​ലു​ള്ള പ്ര​ഗ്ന​ന​ന്ദ ലോ​ക​ച​ന്പ്യ​നാ​യ​ത് ക​ണ്ടി​ല്ലേ” എ​ന്ന് അ​ച്ഛ​ൻ ചോ​ദി​ച്ച​പ്പോ​ൾ മു​ത​ൽ പ്ര​ഗ്നാ​ന​ന്ദ​യെ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി ഗു​കേ​ഷ്. അ​ന്നു മു​ത​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ്രാ​ഗ് എ​ങ്ങ​നെ ഇ​രി​ക്കു​ന്നു, ന​ട​ക്കു​ന്നു, ക​ളി​ക്കു​ന്നു എ​ന്നു നി​രീ​ക്ഷി​ച്ച് അ​തേ​പ​ടി അ​നു​ക​രി​ക്കു​മാ​യി​രു​ന്നു.

നേ​ട്ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ

ചെ​സ് രം​ഗ​ത്ത് ചെ​റു​പ്പ​ത്തി​ലെ​ത​ന്നെ ഗു​കേ​ഷ് ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​ങ്ങ​ൾ അ​ത്ഭു​താ​വ​ഹ​മാ​ണ്. 2015ലെ ​ഏ​ഷ്യ​ൻ സ്കൂ​ൾ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ അ​ണ്ട​ർ 9 വി​ഭാ​ഗ​ത്തി​ലും 2018ലെ ​ലോ​ക യൂ​ത്ത് ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ അ​ണ്ട​ർ 12 വി​ഭാ​ഗ​ത്തി​ലും ഗു​കേ​ഷ് ജേ​താ​വാ​യി.

2018ലെ ​ഏ​ഷ്യ​ൻ യൂ​ത്ത് ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 12 വ്യ​ക്തി​ഗ​ത റാ​പി​ഡ്, ബ്ലി​റ്റ്സ്, അ​ണ്ട​ർ 12 വ്യ​ക്തി​ഗ​ത ക്ലാ​സി​ക്ക​ൽ എ​ന്നീ ഫോ​ർ​മാ​റ്റു​ക​ളി​ൽ അ​ഞ്ചു സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി. 2017 മാ​ർ​ച്ചി​ൽ ന​ട​ന്ന കാ​പ്പെ​ല്ലേ-​ല-​ഗ്രാ​ൻ​ഡേ ഓ​പ്പ​ണി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ദ​വി ക​ര​സ്ഥ​മാ​ക്കി. 2019 ജ​നു​വ​രി 15ന് 12 ​വ​യ​സും ഏ​ഴു മാ​സ​വും പ​തി​നേ​ഴു ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ൾ ച​രി​ത്ര​ത്തി​ലെ​അ​ന്ന​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ആ​യി.

2022 ഒ​ക്ടോ​ബ​റി​ൽ എ​യിം ചെ​സ് റാ​പ്പി​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഞ്ചു​ത​വ​ണ ലോ​ക ചാ​ന്പ്യ​നാ​യ മാ​ഗ്ന​സ് കാ​ൾ​സ​ണെ തോ​ല്പി​ക്കു​ന്ന ഏ​റ്റം പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യി ഗു​കേ​ഷ് മാ​റി. 2022ൽ ​ചെ​ന്നൈ​യി​ലെ മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ ടീ​മി​ന​ത്തി​ൽ വെ​ങ്ക​ല​വും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ സ്വ​ർ​ണ​വും ഗു​കേ​ഷ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 2023 ഓ​ഗ​സ്റ്റി​ലെ റേ​റ്റിം​ഗി​ൽ 2750 ക​ട​ന്ന ഏ​റ്റം പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യി. 2023 സെ​പ്റ്റം​ബ​റി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യി.

37 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ന​ന്ദി​ന് ഒ​ന്നാം റാ​ങ്ക് ന​ഷ്ട​മാ​കു​ന്ന​ത്. 2023 ഡി​സം​ബ​റി​ൽ ഫി​ഡേ സ​ർ​ക്യു​ട്ട് അ​വ​സാ​നി​ച്ച​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​ക്കൊ​ണ്ട് 2024 കാ​ൻ​ഡി​ഡേ​റ്റ​സ് ടൂ​ർ​ണ​മെ​ന്‍റി​നു യോ​ഗ്യ​ത നേ​ടി. വി​ജ​യി​യാ​യ ഫ​ബി​യാ​നോ ക​രു​വാ​നാ ലോ​ക​ക​പ്പി​ൽ​ത്ത​ന്നെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ബോ​ബി ഫി​ഷ​റി​നും മ​ഗ്ന​സ് കാ​ൾ​സ​ണി​നും പി​ന്നി​ൽ ഒ​രു കാ​ൻ​ഡി​ഡേ​റ്റ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ ക​ളി​ക്കാ​ര​നാ​യി ഗു​കേ​ഷ്.

ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന ചെ​സ് ഒ​ളി​ന്പി​യാ​ഡി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ടീ​മി​നെ ന​യി​ച്ച​ത് ഗു​കേ​ഷാ​ണ്. വ്യ​ക്തി​ഗ​ത​മാ​യി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന​ത്തി​നും ടീ​മി​ന​ത്തി​ൽ ഇ​ന്ത്യ​യെ സ്വ​ർ​ണ​കി​രീ​ട​ത​ലെ​ത്തി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി​തീ​ർ​ന്നു. ഈ ​ന​വം​ബ​ർ മാ​സം ആ​ദ്യം റേ​റ്റിം​ഗി​ൽ 2800 ക​ട​ക്കു​ന്ന പ​തി​നെ​ട്ടാ​മ​നും ഏ​റ്റം പ്രാ​യം​കു​റ​ഞ്ഞ താ​ര​വു​മാ​യി മാ​റി​യി​രു​ന്നു.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള വ​ഴി​ക​ൾ

ചെ​സ് രം​ഗ​ത്തു വെ​റും പ​ത്തു വ​ഷ​ത്തെ മാ​ത്രം അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള ഗു​കേ​ഷി​ന്‍റെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണം അ​ത്ഭു​താ​വ​ഹ​മാ​യി​രു​ന്നു. ലോ​ക ചെ​സ് ഫെ​ഡ​റേ​ഷ​നാ​യ ‘ഫി​ഡെ ’ യാ​ണ് ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തു​ന്ന​ത്.

ലോ​ക ചാ​ന്പ്യ​നെ നേ​രി​ടാ​നു​ള്ള ച​ല​ഞ്ച​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​മാ​ണ് കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റ്. സൂ​പ്പ​ർ ഗ്രാ​ന്‍​ഡ്മാ​സ്റ്റേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ഫി​ഡെ ടൂ​ർ​ന്ന​മെ​ന്‍റി​ലെ മു​ൻ​നി​ര​യി​ലെ​ത്തി​യ ക​ളി​ക്കാ​രോ​ടൊ​പ്പം മു​ൻ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ റ​ണ്ണ​റ​പ്പു​മു​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റി​നു മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.

2023ലെ ​ഫി​ഡെ സ​ർ​ക്യൂ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ മു​ൻ​നി​ര​ക്കാ​ര​നാ​യി ഗു​കേ​ഷ് ഇ​തി​ൽ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഏ​പ്രി​ലി​ൽ കാ​ന​ഡ​യി​ൽ ന​ട​ന്ന പ​തി​നാ​ലു റാ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്ന ഡ​ബി​ൾ റൗ​ണ്ട് റോ​ബി​ൻ മ​ത്സ​ര​ത്തി​ൽ ഒ​ൻ​പ​തു പോ​യി​ന്‍റ് നേ​ടി ഗു​കേ​ഷ് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കാ​ൻ​ഡി​ഡേ​റ്റ്സ് ചെ​സ് വി​ജ​യി​യാ​യി.

അ​ങ്ങ​നെ ലോ​ക ചെ​സ് പ​ട്ട​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം എ​ന്ന കീ​ർ​ത്തി ദൊ​മ്മ​രാ​ജു ഗു​കേ​ഷ് സ്വ​ന്ത​മാ​ക്കി. കാ​ൻ​ഡി​ഡേ​റ്റ്സ് വി​ജ​യി​ച്ചെ​ത്തി​യ ഗു​കേ​ഷി​ന് മാ​തൃ​വി​ദ്യാ​ല​യ​മാ​യ വേ​ല​മ്മാ​ൾ സ്കൂ​ൾ സ​മ്മാ​ന​മാ​യി ന​ല്കി​യ​ത് ഒ​രു കോ​ടി രൂ​പ വി​ല​യു​ള്ള ബെ​ൻ​സ് കാ​റാ​ണ്.

വ​രും കാ​ല​ങ്ങ​ളി​ൽ ലോ​ക ചെ​സി​ന്‍റെ അ​മ​ര​ത്ത് പ​തി​റ്റാ​ണ്ട് കാ​ല​ത്തോ​ളും വാ​ഴാ​ൻ ഇ​ന്ത്യ​ൻ ചെ​സി​ന്‍റെ പു​ണ്യ​മാ​യ (ഗു​കേ​ഷ്- പു​ണ്യം) ലോ​ക ചാ​ന്പ്യ​ൻ ഡി. ​ഗു​കേ​ഷ് ഉ​ണ്ടാ​കും.

ചൈ​ന​യ്ക്കു മേ​ൽ ഇ​ന്ത്യ​യു​ടെ ബൗ​ദ്ധി​ക​വി​ജ​യം

സിം​ഗ​പ്പു​രി​ലെ റി​സോ​ർ​ട്ട് വേ​ൾ​ഡ് സെ​ന്‍റോ​സ​യി​ലെ ഇ​ക്വാ​രി​യ​സ് ഹോ​ട്ട​ലി​ന്‍റെ ച​ത്വ​രം പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്ക് ചെ​സ് ആ​രാ​ധ​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. അ​റു​പ​ത്തി​നാ​ലു ക​ള​ങ്ങ​ളി​ലെ ബൗ​ദ്ധി​ക യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ലോ​കം കീ​ഴ​ട​ക്കാ​നാ​യി പോ​ർ​ക്ക​ള​ത്തി​ൽ നീ​ണ്ട നാ​ല​ര മ​ണി​ക്കൂ​ർ പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ഇ​ന്ത്യ​ക്ക്.

ചൈ​ന​യു​ടെ ലോ​ക ചാ​ന്പ്യ​ൻ ഡി​ങ് ലി​റ​നെ അ​ട്ടി​മ​റി​ച്ച് ഗു​കേ​ഷ് വി​ജ​യ മ​കു​ട​മ​ണി​ഞ്ഞു. അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​ത്തി​ലാ​യി​രു​ന്ന ചെ​സ് ലോ​കം ഇ​താ വീ​ണ്ടും ഇ​ന്ത്യ​യു​ടെ കാ​ൽ​ക്കീ​ഴി​ൽ.

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ക്ലാ​സി​ക്ക​ൽ ഫോ​ർ​മാ​റ്റി​ലെ അ​വ​സാ​ന ഗെ​യി​മി​ൽ വെ​ള്ള ക​രു​ക്ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ലി​റ​ൻ കിം​ഗ്സ് ഇ​ന്ത്യ​ൻ അ​റ്റാ​ക്കി​ലൂ​ടെ​യാ​ണ് ക​ളി​യാ​രം​ഭി​ച്ച​ത്.

വൈ​റ്റി​ന്‍റെ വെ​ള്ള ക​ള ബി​ഷ​പ്പി​നെ ഫി​യാ​ഞ്ചെ​റ്റോ നീ​ക്കം ന​ട​ത്തി മു​ന്നേ​റി​യ ക​ളി റി​വേ​ഴ്സ്ഡ് ഗ്ര​ൻ​ഫ​ൾ​ഡ് വേ​രി​യേ​ഷ​നി​ലേ​ക്കു നീ​ങ്ങി​യ ശേ​ഷം ഡി 4 ​കോ​ളം കു​രു​തി​ക്ക​ള​മാ​യി മാ​റി. ഇ​രു​വ​രു​ടെ​യും കു​തി​ര​യും കാ​ലാ​ളു​ക​ളും അ​വി​ടെ പൊ​രു​തി വീ​ണു. ഈ ​ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ല്ലാ ഗെ​യി​മി​ലും സം​ഭ​വി​ച്ച​തു പോ​ലെ പ്രാ​രം​ഭ നീ​ക്ക​ങ്ങ​ൾ​ക്ക് ലി​റ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തു.

വൈ​റ്റ് അ​ഞ്ചാം നീ​ക്ക​ത്തി​ൽ കിം​ഗ് സൈ​ഡ് കാ​സ്ലിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഗു​കേ​ഷ് ത​ന്‍റെ രാ​ജാ​വി​നു കോ​ട്ട​കെ​ട്ടി​യ​ത് പ​ന്ത്ര​ണ്ടാം നീ​ക്ക​ത്തി​ലാ​ണ്. പ​തി​മൂ​ന്നാം നീ​ക്കം ഗു​കേ​ഷ് ഇ5 ​നു പ​ക​രം ബി​ഷ​പ് ബി 6 ​ക​ളി​ച്ച​ത് ന​ല്ല നീ​ക്ക​മാ​യി​രു​ന്നി​ല്ല. പൊ​സി​ഷ​നി​ൽ ഇ​രു​വ​രും തു​ല്യ​ത പാ​ലി​ച്ചു​കൊ​ണ്ട് മു​ന്നേ​റി​യ ഈ ​ഗെ​യിം സ​മ​നി​ല​യി​ല​വ​സാ​നി​ക്കു​മെ​ന്ന പ്ര​തി​തി​യു​ള​വാ​ക്കി.

എ​ന്നാ​ൽ ക​രു​ക്ക​ളെ​ല്ലാം വെ​ട്ടി​മാ​റ്റ​പ്പെ​ട്ട ശേ​ഷം ബോ​ർ​ഡി​ൽ ഇ​രു​വ​രു​ടെ​യും തേ​രും ബി​ഷ​പ്പും രാ​ജാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വൈ​റ്റി​ന്‍റെ ഒ​രു പോ​ണി​നെ​തി​രെ ബ്ലാ​ക്കി​ന് ര​ണ്ടു പോ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും ക​ളി സ​മ​നി​ല​യി​ല​വ​സാ​നി​ക്കാ​നാ​യി​രു​ന്നു. സാ​ധ്യ​ത. പ​ക്ഷേ, അ​ൻ​പ​ത്ത​ഞ്ചാം നീ​ക്കം ലി​റ​നു പി​ഴ​ച്ചു. റൂ​ക്കി​നെ എ​ഫ് 2 വി​ലേ​ക്കു നീ​ക്കി​യ​ത് ബ്ല​ണ്ട​ർ മൂ​വ് ആ​യി.

വി​ജ​യ​വ​ഴി ക​ണ്ടെ​ത്തി​യ ഗു​കേ​ഷ് റൂ​ക്കും ബി​ഷ​പ്പും പ​ര​സ്പ​രം വെ​ട്ടി​മാ​റ്റി ക​ളി പോ​ണ്‍ എ​ൻ​ഡിം​ഗി​ലേ​ക്ക് എ​ത്തി​ച്ചു. പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ട ഡി​ങ് ലി​റ​ൻ ഗു​കേ​ഷി​നു മു​ന്പി​ൽ കീ​ഴ​ട​ങ്ങി ക​ളം​വി​ട്ടു.

വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി ആ​ന​ന്ദാ​ശ്രു​ക്ക​ൾ പൊ​ഴി​ച്ച ഗു​കേ​ഷ് ചെ​സ് മ​ത്സ​ര വേ​ദി​യി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​പാ​ലി​ച്ച് ക​രു​ക്ക​ൾ ബോ​ർ​ഡി​ൽ നി​ര​ത്തി​യ ശേ​ഷ​മാ​ണ് മ​ത്സ​ര​വേ​ദി വി​ട്ട​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം മീ​ഡി​യ റൂം ​വി​ട്ടി​റ​ങ്ങി​യ ലി​റ​നെ എ​ഴു​ന്നേ​റ്റു​നി​ന്ന് കൈ ​യ​ടി​ച്ച് ഗു​കേ​ഷ് യാ​ത്ര​യാ​ക്കി.

ത​യാ​റാ​ക്കി​യ​ത്- സോ​ബി​ച്ച​ൻ ത​റ​പ്പേ​ൽ

Related posts

Leave a Comment