കലിഫോര്‍ണിയ: രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. കലിഫോര്‍ണിയയിലാണ് സംഭവം.
ബെഡിൽ വച്ചിരുന്ന തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ മിനയാണു മരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസമയം, ബെഡിൽ കിടക്കുകയായിരുന്നു മിന. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്നു പോലീസ് പറഞ്ഞു.