ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ്യാ​ജ അ​റ്റ​സ്റ്റേ​ഷ​ൻ; ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി​യെ ഷാ​ർ​ജ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി

ക​ണ്ണൂ​ർ: ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ്യാ​ജ അ​റ്റ​സ്റ്റേ​ഷ​ൻ പ​തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​മക്കുരു​ക്കി​ൽ അ​ക​പ്പെ​ട്ട ത​ളി​പ്പ​റ​മ്പ് കോ​ല​ച്ചേ​രി സ്വ​ദേ​ശി സ​ജേ​ഷ് ചോ​ട​ത്ത് വാ​സു​ദേ​വ​നെ ഷാ​ർ​ജ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ്യാ​ജ സീ​ലും സ്റ്റാ​മ്പും പ​തി​പ്പി​ച്ചു ഷാ​ർ​ജ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചു നീ​തി ന്യാ​യ മ​ന്ത്രാ​ല​യം ന​ൽ​കി​യ പ​രാ​തി​യി​ൽ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ന​ട​ത്തി​യ നി​യ​മപോരാട്ടത്തി​നൊ​ടു​വി​ലാ​ണ് സ​ജേ​ഷി​ന് അ​നു​കൂ​ല വി​ധി ല​ഭി​ച്ച​ത്.

2024 ജൂ​ലൈ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ജോ​ലി സ്ഥാ​ന​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജേ​ഷ് ത​ന്‍റെ നാ​ട്ടി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി 1998ലെ ​ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് 2010ൽ ​നാ​ട്ടി​ൽ വ​ച്ച് അ​റ്റ​സ്റ്റ് ചെ​യ്യു​ക​യും ശേ​ഷം 14 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഇ​ഖാ​മ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഷാ​ർ​ജ​യി​ലു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ അ​റ്റ​സ്റ്റേ​ഷ​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു.

തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച അ​ധി​കൃ​ത​ർ അ​തി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ യു​എ​ഇ എം​ബ​സി​യു​ടെ സീ​ൽ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി സ​ജേ​ഷി​നെ ഷാ​ർ​ജ പോ​ലീ​സി​ന് കൈ​മാ​റി അ​റ​സ്റ്റ്‌ ചെ​യ്‌​തു ജ്യാ​മ​ത്തി​ൽ വി​ട്ട​യയ്​ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സ​ജേ​ഷ് കു​ടും​ബ​സ​മ്മേ​തം യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ലെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​വും മെ​മ്മോ​റാ​ണ്ടം ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും പരിശോധിച്ച ഷാ​ർ​ജ കോ​ട​തി സ​ജേ​ഷ് മ​നഃ​പൂ​ർ​വം കു​റ്റം ചെ​യ്‌​തു എ​ന്ന് തെ​ളി​യി​ക്കു​ന്ന മ​തി​യാ​യ രേ​ഖ​ക​ളുടെ അഭാവ ത്തിൽ കു​റ്റ​വി​മു​ക്ത​നാ​ക്കുകയായിരുന്നു.
സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് കണ്ടു​കെ​ട്ടാനും കോടതി നിർദേശിച്ചു.

 

Related posts

Leave a Comment