സെലിബ്രിറ്റികൾ എവിടെച്ചെന്നാലും ചുറ്റിനും ആള്‍ക്കൂട്ടം കൂടും. അതൊക്കെ താര ജീവിതത്തിന്റെ ഭാഗമാണ്. താരമാകുന്നതോടെ സ്വകാര്യത നഷ്ടമാകുമെന്നത് ഒരു യാഥാർഥ്യമാണ്. പൊതു ഇടങ്ങളില്‍ സ്വതന്ത്ര്യമായി നടക്കാനോ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യാനോ സാധിച്ചെന്ന് വരില്ല. താരങ്ങള്‍ പൊതു മുതലാണെന്ന ധാരണയോടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നവരുമുണ്ട.
ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഒരഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. പൊതു ഇടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് എന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ട് . സിനിമയുടെ ഭാഗമാകുന്നതോടെ അതിന്റെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്.
അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരും. പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്നും പുറത്തുള്ളവര്‍ എന്നെ ഒരു അഭിനേത്രി എന്ന നിലിയല്‍ മാത്രം കണ്ടിരുന്നവെങ്കില് എന്നും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി. കുടുംബത്തോടൊപ്പമുള്ള യാത്രങ്ങളിലും മറ്റും ചിലപ്പോഴൊക്കെ ആളുകളുടെ കടന്നു കയറ്റും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയം മാത്രമേ ചെലവിടാന്‍ കിട്ടാറുള്ളൂ.
ആളുകള്‍ എന്നോടും എന്റെ കഥാപാത്രങ്ങളോടുമുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുന്നതാണ്. ആ ഇഷ്ടം കൊണ്ടാണ് അവര്‍ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ശ്രമിക്കുന്നത്. ഈ ആളുകളാണ് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നതെന്ന ബോധ്യവുമുണ്ട്- ഐശ്വര്യ പറയുന്നു.
അതേസമയം തനിക്ക് പ്രതികരിക്കേണ്ടി വന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. അത്തരം ചില സന്ദര്‍ഭങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെക്കുന്നുണ്ട്. ഈയ്യിടെ രണ്ടു പേര് എന്റെ ഫ്ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നു. വേറേയും സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊറിയര്‍ എന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അതു ഡെലിവര്‍ ചെയ്യാന്‍ സുഹൃത്തുക്കളേയും കൂട്ടി വന്നു. ഫ്ളാറ്റില്‍ അറ്റകുറ്റപ്പണിക്കു വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി എന്നെ കാണാന്‍ വന്നു. അതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. അതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. എനിക്ക് എന്റെയും കുടുംബത്തിന്റെയും സുരക്ഷയും സമാധാനവും നോക്കണം- എന്നാണ് ഐശ്വര്യ കൂട്ടിച്ചേർത്തു