മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവന്. ഒരുകാലത്ത് മലയാളം സിനിമയില്‍ വളരെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിട്ടുള്ളത് ഓരോ കഥാപാത്രങ്ങളും വളരെ പക്വതയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ദിലീപുമായുള്ള വിവാഹത്തിനുശേഷം കാവ്യ സിനിമയില്‍ നിന്നും വലിയൊരു ഇടവേളയാണ് എടുത്ത് താരം കുടുംബിനിയായി മുന്നോട്ട് പോവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമായിരുന്നില്ല കാവ്യ. അടുത്തകാലത്താണ് സോഷ്യല്‍ മീഡിയയില്‍ കാവ്യ സജീവ സാന്നിധ്യമായി മാറിയത്. അതിന് കാരണം താരത്തിന്റെ ഓണ്‍ലൈന്‍ ബോട്ടിക്ക് ആണ്.
ഓണ്‍ലൈന്‍ ബിസിനസില്‍ കൂടുതല്‍ സജീവമായതുകൊണ്ടാണ് കാവ്യാ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരിക്കുന്നത് ഇപ്പോള്‍ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ലൈറ്റ് റോസ് നിറത്തിലുള്ള സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറി. പഴയ കേരളത്തനിമ ഇപ്പോള്‍ കാവ്യയ്ക്ക് തിരികെ വന്നു എന്നാണ് പലരും പറയുന്നത്.