അവന്റെ (സന്തോഷ് വർക്കി) ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. നന്ദു ചേട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവൻ വന്ന് കൈകൊടുത്തു. എന്നിട്ട് പോകാൻ നേരം തോളത്ത് തട്ടി. ഇതിന് ശേഷം ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോൾ പുറത്തുതട്ടിയപ്പോൾ തന്നെ പ്രതികരിച്ചുകൂടായിരുന്നോ, അവന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കണ്ടേ എന്നു ഞാൻ നന്ദു ചേട്ടനോട് ചോദിച്ചു.
അപ്പോൾ നന്ദു ചേട്ടൻ പറഞ്ഞ മറുപടി ഇതായിരുന്നു. ഞാൻ വല്ലതും ചെയ്തിട്ട് വേണം സോഷ്യൽ മീഡിയയിൽ ഉള്ളവർ എന്നെ തെറിവിളിക്കാൻ. എടാ ഇത് വേറൊരു ലോകമാണ്. ഞാൻ എന്തോ ചെയ്യാനാണ് എന്നായിരുന്നു. ആരാണ് അവൻ? എന്റെ ദേഹത്ത് വല്ലതുമാണ് മുട്ടിയതെങ്കിൽ അവന്റെ ചെപ്പ അടിച്ചു ഞാൻ തിരിച്ചേനെ.
ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുകയറാൻ അവനെന്ത് അധികാരമാണുള്ളത്? അയാൾ മാനസികമായി ഓക്കെ അല്ല. മാധ്യമങ്ങൾ എല്ലാവരും ചേർന്നാണ് ഒരു ഊളനെ സെലിബ്രിറ്റി ആക്കിയത്. ഒരാളുടെ പേഴ്സണൽ സ്പേസിൽ തോളിൽ തട്ടിയിട്ട് കയറി പോവുകയാണ്. അത് നന്ദു ചേട്ടൻ സഹിക്കുകയാണ് എന്ന് സാബു മോൻ