മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര-പവാനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോണ്ടേക്കർ ആണ് പാർട്ടി വിട്ടത്.
എന്നാൽ ഇദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. മൂന്ന് തവണ എംഎൽഎയായ ബോണ്ടേക്കറിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നു പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയത്. ശിവസേനയുടെ പ്രധാന നേതാവും വിദർഭ മേഖലയിലെ പാർട്ടി കോ-ഓർഡിനേറ്ററുമാണ് നരേന്ദ്ര ബോണ്ടേക്കർ. മന്ത്രിസഭാ പുനഃസംഘടനയിൽ 39 പേരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.