ഹൈദരാബാദ്: കാല് മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയായ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത മാസം നടക്കുന്ന ചൈന ഓപ്പണില്‍ സൈന മത്സരിക്കുമെന്നു സൈനയുടെ പിതാവ് ഹര്‍വിര്‍ സിംഗ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണില്‍ റണ്ണേഴ്സ്–അപ്പ് ആയ സൈനയ്ക്ക് ഈ വര്‍ഷം മത്സരത്തില്‍ വിജയിക്കാനാകുമെന്നും അദേഹം പറഞ്ഞു.
നിലവില്‍ ബിഡബ്യുഎഫ് ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണു സൈന. നവംബര്‍ 18ന് ആരംഭിക്കുന്ന ചൈന ഓപ്പണിനു മുന്നോടിയായി ഈ ആഴ്ച മുതല്‍ സൈന പരിശീലനം ആരംഭിക്കും.