ബിഎ​സ്എ​ന്‍എ​ല്‍ 4ജി ​നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ ട​വ​റി​ല്‍ നി​ന്നു വീ​ണു യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: പൊ​ന്‍​പ​ള്ളി ഞാ​റ​യ്ക്ക​ലി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ മൊ​ബൈ​ല്‍ ട​വ​ര്‍ പ​ണി​ക്കി​ടെ ട​വ​റി​ന്‍റെ മു​ക​ളി​ല്‍ നി​ന്നു വീ​ണു യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യ്ക്കു​പു​റം ആ​നി​ത്തോ​ട്ട​ത്തി​ല്‍ ജെ​ല്‍​ബി​യു​ടെ മ​ക​ന്‍ ഗോ​ഡ്‌​സ​ണ്‍ പോ​ള്‍(19) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ബി​എ​സ്എ​ന്‍​എ​ല്‍ ട​വ​ര്‍ 4ജി​യി​ലേ​ക്കു മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക്കാ​ണു ഗോ​ഡ്‌​സ​ണ്‍ ഞാ​റ​യ്ക്ക​ല്‍ എ​ത്തി​യ​ത്. ട​വ​റി​ന്‍റെ മു​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നി​ടെ താ​ഴേ​യ്ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് എ​ടു​ത്തു. മാ​താ​വ്: മി​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: ബ്ല​സ​ണ്‍ പോ​ള്‍, ഡെ​യ്‌​സ​ണ്‍ പോ​ള്‍. സം​സ്‌​കാ​രം ചൊ​വ്വ നാ​ലി​നു കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍.

Related posts

Leave a Comment