മാഡ്രിഡ്: നിരന്തരമായ പരിക്കിനെ തുടര്‍ന്നു മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഫേല്‍ നദാല്‍ 2016 ലെ സീസണ് ആവസാനിപ്പിക്കുന്നു. 30കാരനായ നദാല്‍ കൈയ്ക്കു നിരന്തരമായി ഉണ്ടാകുന്ന പരിക്കിനെ തുടര്‍ന്നാണു ഈ സീസണിലെ കളിയവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത്. അടുത്ത സീസണില്‍ ആരോഗ്യവാനായി തിരിച്ചു വരുന്നതിനുവേണ്ടിയാണു സീസണ് നേരത്തെ ആവസാനിപ്പിക്കുന്നത്.
ഇടതു കൈയ്ക്കേറ്റ പരിക്കിനെ തുടര്‍ന്നു ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ നദാല്‍ പിന്മാറിയിരിന്നു. എന്നാല്‍ പരിക്കു പൂര്‍ണ്ണമായി ഭേദമാകാതെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു നദാല്‍. സ്പെയിനായി മെഡല്‍ നേടുകയെന്ന തന്റെ ലക്ഷ്യം സാധിച്ചെന്നും എന്നാല്‍ ഇപ്പോള്‍ വേദന കലശലായതിനാല്‍ ഈ സീസണ് അവസാനിപ്പിക്കുകയാണെന്നും നദാല്‍ വ്യക്തമാക്കി. 2017ല്‍ തിരിച്ചു വരുമെന്നും നദാല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇതുവരെ 14 ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് നദാല്‍.